കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂല്യനിര്‍ണയം തെറ്റിച്ചാല്‍ സാറന്മാര്‍ക്കും പണി

  • By Aswathi
Google Oneindia Malayalam News

keralauty
തിരുവനന്തപുരം: 'രാത്രി മുഴുവന്‍ ഉറക്കമിളച്ചിരുന്ന് പ്രതീക്ഷയോടെ പരീക്ഷയെഴുതി. ഫലം വന്നപ്പോള്‍ പ്രതീക്ഷിച്ച മാര്‍ക്കില്ല. വിദ്യാര്‍ത്ഥി ഉത്തരക്കടലാസ് പുനര്‍മൂല്ല്യനിര്‍ണയത്തിന് അയച്ചു കൊടുത്തു. വീണ്ടു ഫലം വരാന്‍ രണ്ടു മൂന്നു മാസമെടുത്തു. ഇത് കാരണം ഒരു വര്‍ഷം വിദ്യാര്‍ത്ഥിക്ക് നഷ്ടപ്പെട്ടു.' ഇത്തരം പരാതികള്‍ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ സര്‍വ്വസാധാണമായി തുടങ്ങി. ഈ സാഹചര്യത്തില്‍ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തില്‍ പിഴവു വരുത്തുന്ന കോളേജ് അദ്ധ്യാപകരുടെ പ്രമോഷന്‍ തടയുന്നതുള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.

പടിപടിയായാണ് ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നത്. ഒരു ഉത്തരക്കടലാസില്‍ പിഴവു വരുത്തുന്ന അദ്ധ്യാപകരില്‍ നിന്ന് 2,500 രൂപ പിഴ ഈടാക്കും. രണ്ട് ഉത്തരക്കടലാസുകളില്‍ പിഴവു വരത്തുന്നവരില്‍ നിന്നും 2,500 രൂപ പിഴവ ഈടാക്കുന്നതിനു പുറമെ പരീക്ഷാ ജോലികളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. രണ്ടിലേറെ ഉത്തരക്കടലാസുകളില്‍ പിഴവു വരിത്തിയാല്‍ ആ അദ്ധ്യാപകരുടെ സ്ഥാനക്കയറ്റം തടയും.

പുതിയ നിയമം നിലവില്‍ വന്നതിനു ശേഷം ഏഴ് അദ്ധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിച്ചു. പുനര്‍ മൂല്ല്യ നിര്‍ണയം നടത്തേണ്ട പേപ്പര്‍ മൂല്ല്യ നിര്‍ണയം നടത്താതെ അതു നടത്തി എന്ന് സാക്ഷ്യപ്പെടുത്തിയ പെരിങ്ങമ്മല ഇക്ബാല്‍ കോളേജിലെ ഡോ.എം. ഷാഹുല്‍ ഹമീദിനെതിരെ 2,500 രൂപ പിഴയും ഒരു വര്‍ഷത്തേക്ക് പരീക്ഷാ ജോലികളില്‍ നിന്ന് വിലക്കുകയും ചെയ്തു. ലാമ്പു പരീക്ഷകളില്‍ പോലും പിഴവു വരുത്തുന്ന മൂല്ല്യ നിര്‍ണയത്തില്‍ 25 മുതല്‍ 35 വരെ മാര്‍ക്കിന്റെ വ്യത്യാസത്തിലാണ് പല വിദ്യാര്‍ത്ഥികളും ജയിക്കുന്നത്.

എക്‌സാമിനറായ അദ്ധ്യാപകര്‍ നോക്കിയ പേപ്പര്‍ വ്യവസ്ഥ പ്രകാരം ചീഫ് എക്‌സാമിനര്‍ വീണ്ടും മുല്ല്യ നിര്‍ണയം നടത്തി റീചെക്ക് എന്നെഴുതിയ ഉത്തരക്കടലാസുകളില്‍ പോലും വലിയ വ്യത്യാസം വന്നു. ഈ അവസ്ഥയില്‍ മുല്ല്യ നിര്‍ണയം വെറുമൊരു കാട്ടികൂട്ടല്‍ മാത്രമാണെന്ന് തെളിയിക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് തോന്നുന്നു.

English summary
Kerala University decided to go against teachers who are committing mistakes in paper valuation,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X