കാമുകി കാമുകന്റെ വീട്ടില്‍ തീകൊളുത്തി മരിച്ചു
ചെന്നൈ: കാമുകനുമായി പിണങ്ങിയ മലയാളി യുവതി കാമുകന്റെ വീട്ടിലെത്തി ആത്മഹത്യ ചെയ്തു. ബാംഗ്ലൂരില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറും തിരുവന്തപുരം സ്വദേശിയുമായ ജീവ നായര്‍(23) ആണ് കാമുകന്റെ വീട്ടിലെത്തി തീ കൊളുത്തി മരിച്ചത്.
യുവതി സോഫ്റ്റ് വെയര്‍ എഞ്ചിനീയറാമായ രാഹുലുമായി അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് മാസമായി രാഹുലും ജീവയും തമ്മില്‍ പിണക്കത്തിലാണ്. ഇയാള്‍ ചെന്നൈയിലെ പൊരൂര്‍ പട്ടണത്തിലെ ഒരു ഐ ടി കന്പനി ജീവനക്കാരനാണ്. പിണക്കത്തെത്തുടര്‍ന്ന് രാഹുല്‍ ജീവയെ ഫോണ്‍ വിളിക്കാതെയായി.
ഇതേത്തുടര്‍ന്നാണ് പള്ളിക്കരണൈയില്‍ വാടക വീട്ടില്‍ താമസിയ്ക്കുന്ന കാമുകനെ കാണാന്‍ ജീവ തീരുമാനിച്ചത്. 2013 ഏപ്രില്‍ 27 നാണ് ജീവ രാഹുലിനെ കാണാന്‍ എത്തുന്നത്. പുറത്ത് പോയി ഇരുവരും സംസാരിച്ചെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനായില്ല.
തനിക്ക് വൈകിട്ടുളള ട്രെയിനിന് ബാംഗ്ലൂര്‍ എത്തണം അതിനാല്‍ വസ്ത്രങ്ങള്‍ മാറണം എന്ന് പറഞ്ഞ് ജീവ രാഹുലിന്റെ വീട്ടിലെത്തി. അതിനുശേഷം പെട്രോളുമെടുത്ത് മുറിയ്ക്കുള്ളില്‍ കയറി തീ കൊളുത്തി.
വാതില്‍ പൂട്ടിയതിനാല്‍ രാഹുലിന് ജീവയെ ഉടന്‍ രക്ഷിക്കാനായില്ല. പൊള്ളലേറ്റ ജീവയെ രാഹുല്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രാഹുലിനെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications