തെറ്റുപറ്റി; ഒരവസരം കൂടി തരൂ: നരേന്ദ്രമോഡി

കര്‍ണാടകയിലും ഈ ചരിത്രം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് മോഡി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വാക്കും പ്രവൃത്തിയും തമ്മില്‍ ബന്ധമില്ലാത്ത കോണ്‍ഗ്രസിനെ ഒരു കാലത്തും വിശ്വസിക്കാന്‍ പറ്റില്ലെന്നും അദ്ദഹം പറഞ്ഞു. അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിന്റെ വൈസ് പ്രസിഡണ്ടാണ് കര്‍ണാടകയില്‍ വന്ന് അഴിമതിക്കെതിരെ പ്രസംഗിക്കുന്നത് - മോഡി കളിയാക്കി.
തലസ്ഥാനത്ത് കേന്ദ്രസര്‍ക്കാരിന്റെ മൂക്കിന് താഴെയാണ് പീഡനങ്ങളും ബലാത്സംഗങ്ങളും നടക്കുന്നത്. ദില്ലിയില്‍ ആക്രമണങ്ങള്‍ തടയാന്‍ കഴിയാത്തവര്‍ എങ്ങിനെയാണ് മറ്റിടങ്ങളില്‍ സമാധാനം വാഗ്ദാനം ചെയ്യുന്നത് - മോഡി ചോദിച്ചു. രാഹുല്‍ ഗാന്ധിയുടെ പേരെടുത്ത് പറയാതെയായിരുന്നു മോഡിയുടെ വിമര്‍ശനങ്ങള്‍.
ബാംഗ്ലൂരില്‍ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു നരേന്ദ്രമോഡി. മെയ് അഞ്ചിനാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ്. കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധി, മകന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖര്‍ കര്‍ണാടകത്തില്‍ പ്രചാരണത്തിനെത്തിയിരുന്നു.












Click it and Unblock the Notifications