കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ നിരോധിച്ചു

Google Oneindia Malayalam News

Johnson
ദില്ലി: കുഞ്ഞുങ്ങള്‍ സുന്ദരന്മാരും സുന്ദരികളുമായി വളരുന്നത് കാണാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ സൗന്ദര്യം പോലെ തന്നെ പ്രധാനമാണ് അവരുടെ ആരോഗ്യമെന്നത് നമ്മളില്‍ എത്രപേര്‍ ഓര്‍ക്കാറുണ്ട്? കുഞ്ഞുങ്ങള്‍ വെളുക്കാനും ചുവക്കാനും എന്തിന് നീളം വെക്കാന്‍ വരെ പരസ്യങ്ങളില്‍ കാണുന്ന ഓരോന്ന് വാങ്ങിത്തേച്ചുവിടുമ്പോള്‍ അവരുടെ ആരോഗ്യത്തെക്കുറിച്ച് മറന്നുപോകുകയാണ് മാതാപിതാക്കള്‍.

എന്നാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന പഴമൊഴി പോലെ ഈ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ നമ്മുടെ കുട്ടികളെത്തന്നെ തിരിഞ്ഞുകുത്തിയാലോ. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിന്റെ ലൈസന്‍സ് റദ്ദാക്കിയ വാര്‍ത്ത കേള്‍ക്കുമ്പോഴെങ്കിലും പണം കൊടുത്ത് രോഗങ്ങള്‍ വാങ്ങിക്കൂട്ടുന്ന പരിപാടിയെക്കുറിച്ച് വീണ്ടുവിചാരം ഉണ്ടാകേണ്ടിയിരിക്കുന്നു.

സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിര്‍മിച്ച ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ ബേബി പൗഡറിന്റെ ലൈസന്‍സാണ് നിരോധിച്ചത്. കാന്‍സറിനും തൊലിപ്പുറത്ത് ചൊറിക്കും കാരണമാകുന്ന എഥിലിന്‍ ഓക്‌സൈഡ് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ ബേബി പൗഡറില്‍ അടങ്ങിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നിരോധനം. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ജൂണ്‍ 24 മുതല്‍ നിരോധനം നിലവില്‍ വരും.

നവജാതശിശുക്കളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതാണ് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ ബേബി പൗഡര്‍ എന്നുകൂടി ഓര്‍ക്കുമ്പോഴാണ് ഈ വക കമ്പനികള്‍ നമുക്കുണ്ടാക്കിവെക്കുന്ന ശരിക്കുള്ള നഷ്ടം വ്യക്തമാകുന്നത്.

2007 ല്‍ നിര്‍മിച്ച ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ ബേബി പൗഡറിലാണ് എഥിലിന്‍ ഓക്‌സൈഡിന്റെ അംശം കണ്ടെത്തിയത്. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ നിര്‍മിച്ച ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ ബേബി പൗഡര്‍ 15 ബാച്ചുകളിലായി ലക്ഷക്കണക്കിനാണ് വിറ്റഴിക്കപ്പെട്ടത് എന്ന് കൂടി കേള്‍ക്കുമ്പോഴാണ് പരസ്യങ്ങള്‍ കണ്ട് സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലെ അപകടം കൂടുതല്‍ വെളിച്ചത്തുവരുന്നത്.

English summary
Food and Drug Administration cancelled license of Johnson and Johnson cosmetic products. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X