കാണികള്‍ സാക്ഷി, സാഹസികന്‍ മരിച്ചു
ഡാര്‍ജലിംങ്: കയറില്‍ അഭ്യാസം നടത്തി ലോകറെക്കോര്‍ഡ് സ്ഥാപിക്കാനുളള ശ്രമത്തിനിടയില്‍ ഇന്ത്യന്‍ സാഹസികന്‍ മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശിയായ ശൈലേന്ദ്ര നാഥ് റോയ് ആണ് 2013 ഏപ്രില്‍ 28 ന് മരിച്ചത്.
തീസ്ത നദി മുറിച്ച് കടക്കാന്‍ , നദിക്ക് മുകളിലൂടെ 70 അടി ഉയരത്തില്‍ കയര്‍ കെട്ടി. തലമുടി കയറുമായി ബന്ധിച്ച് അതിലൂടെ നദി മുറിച്ച് കടക്കാനായിരുന്നു ശ്രമം. എന്നാല്‍ സാഹസിക പ്രകടനം പകുതി പിന്നിട്ടപ്പോഴേക്കും തലമുടി കയറുമായി ബന്ധിപ്പിച്ചിരുന്ന ചക്രത്തില്‍ കുരുങ്ങി.തുടര്‍ന്ന് റോയ് രക്ഷപ്പെടാന്‍ നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിയ്ക്കുകയായിരുന്നു
അദ്ദേഹം രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമങ്ങളെ നിസ്സഹായരായി നോക്കി നില്‍ക്കാനെ കാണികള്‍ക്ക് കഴിഞ്ഞുള്ളൂ.ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത് നിര്‍ത്തണമെന്ന് പൊലീസ് അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നാല്‍ സ്വന്തം താല്‍പ്പര്യത്തെ മറികടക്കാന്‍ അദ്ദേഹം തയ്യാറായില്ല.
2011 ലാണ് 42 ടണ്‍ ഭാരമുളള ട്രെയിന്‍ 2.5 മീറ്റര്‍ ദൂരം തന്റെ തലമുടി കൊണ്ട് വലിച്ചിഴച്ച് റോയ് ലോകശ്രദ്ധ നേടിയത്.












Click it and Unblock the Notifications