പോലീസുകാരനെ ഭാര്യ തലക്കടിച്ച് കൊന്നു

ഭാര്യയുടെ ആക്രമണത്തില്‍ നന്ദകിഷോറിന്റെ തല തകര്‍ന്നുപോയി. സംഭവത്തെക്കുറിച്ച് നന്ദകിഷോറിന്റെ രണ്ടാം ഭാര്യയായ പാര്‍വ്വതി പറയുന്നത് ഇങ്ങനെ. തനിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ഭര്‍ത്താവ് സംശയിക്കുകയും ഇക്കാര്യം പറഞ്ഞ് വഴക്കിടുകയും പതിവായിരുന്നു. ഞായറാഴ്ച വന്ന ഒരു ഫോണ്‍കോളിനെ ചൊല്ലി ഇരുവരും വഴക്കായി. വഴക്കിനിടെ അരിശം മൂത്ത പാര്‍വ്വതി ഭര്‍ത്താവിനെ കല്ലുകൊണ്ട് തലക്കടിക്കുകയായിരുന്നു.
വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. നന്ദകിഷോറിനെ കൊലപ്പെടുത്തിയ ശേഷം പാര്‍വ്വതി ഒന്നരമണിക്കൂര്‍ കഴിഞ്ഞ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ചുറ്റിക കൊണ്ടും അരകല്ലെടുത്തുമായിരുന്നു ഭര്‍ത്താവിനെ അടിച്ചതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. പാര്‍വ്വതിയുടെ വിവാഹേതര ബന്ധമാണോ പോലീസുകാരന്റെ കൊലപാതകത്തില്‍ കലാശിച്ചത് എന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications