കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉരുളക്കിഴങ്ങില്‍ ഗര്‍ഭം കലക്കി മരുന്ന്

Google Oneindia Malayalam News

Drugs
കൊളംബോ: പാകിസ്താനില്‍ നിന്നും ശ്രീലങ്കയിലേക്ക് വന്ന ഉരുളക്കിഴങ്ങ് ലോഡുകള്‍ക്കിടയില്‍ രാജ്യത്ത് നിരോധിച്ച ഗര്‍ഭനിരോധന മരുന്നുകള്‍ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് പാകിസ്താന്‍ പൗരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നു കോടിയോളം രൂപ വിലമതിക്കുന്ന മരുന്നുകളാണ് ഇത്തരത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ചത്.

കണ്ടെയ്‌നറുകള്‍ക്കുള്ളില്‍ ഉരുളക്കിഴങ്ങാണെന്നായിരുന്നു ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളത്. സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മരുന്നുകള്‍ കണ്ടെത്തിയതെന്ന് ദ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

മൂന്നു കണ്ടെയ്‌നറുകള്‍ക്കുള്ളിലായി 15 ബാഗുകളിലായാണ് മരുന്ന് സൂക്ഷിച്ചിരുന്നത്. 30000നോളം ചെറിയ മരുന്നുകുപ്പികള്‍ ഇതിനുള്ളിലുണ്ടായിരുന്നു. കേസില്‍ മുഖ്യ കുറ്റാരോപിതനായ ആളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ഇന്ത്യയും ലങ്കയും തമ്മിലുള്ള നയതന്ത്രബന്ധത്തിലുള്ള വിള്ളല്‍ മുതലാക്കാന്‍ പാകിസ്താനില്‍ നിന്നുള്ള കള്ളക്കടത്തുകാര്‍ നിരന്തരശ്രമം നടത്തികൊണ്ടിരിക്കുകയാണ്. ലങ്ക പാകിസ്താനില്‍ നിന്നും ചൈനയില്‍ നിന്നും ജപ്പാനില്‍ നിന്നുമുള്ള ഇറക്കുമതി ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

English summary
Lankan customs officials seized 30,000 vials of a drug used for abortions, inside a container of potatoes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X