സിഖ് കലാപം: സജ്ജന്‍ കുമാറിനെ വെറുതെ വിട്ടു
ദില്ലി: സിഖ് വിരുദ്ധ കലാപത്തില്‍ മുഖ്യ കുറ്റാരോപിതനായിരുന്ന കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിനെ ദില്ലിയിലെ പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടു. വിധി പുറത്തുവന്ന ഉടനെ കോടതിക്ക് പുറത്ത് ബഹളം തുടങ്ങി.
സജ്ജന്‍കുമാറിനെ കൂടാതെ അഞ്ചു പേര്‍ക്കെതിരേയാണ് കുറ്റം ചുമത്തിയിരുന്നത്. ജസ്റ്റീസ് ജിടി നാനാവതി കമ്മീഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ 2005ല്‍ രജിസ്റ്റര്‍ ചെയ്ത കേസാണിത്. ഈ വര്‍ഷം ഏപ്രില്‍ നാലിനാണ് അന്തിമവാദം പൂര്‍ത്തിയായത്. ബാക്കിയുള്ളവര്‍ കുറ്റക്കാരാണെന്ന് കോടതി നിരീക്ഷിച്ചു.

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ സിഖ് അംഗരക്ഷകര്‍ വെടിവെച്ച് കൊന്നതിനെ തുടര്‍ന്നാണ് സിഖ് വിരുദ്ധകലാപം പൊട്ടിപുറപ്പെട്ടത്. ദില്ലിയിലും സമീപ പ്രദേശത്തുമായി നടന്ന കലാപത്തില്‍ 3100 പേരാണ് കൊല്ലപ്പെട്ടത്.
മര്‍വാ കമ്മീഷന്, രംഗ്നാഥ് മിശ്ര കമ്മീഷന്, കപൂര്‍ മിത്തല്‍ സമിതി, പോറ്റി റോഷാ സമിതി, ജയില്‍ അഗര്‍വാള്‍ സമിതി, അഹുജ സമിതി, ധില്ലന് സമിതി, നാനാവതി കമ്മീഷന് എന്നിവര്‍ കലാപത്തെ കുറിച്ച് അന്വേഷിച്ചിരുന്നു.
ജഗദീഷ് ടൈറ്റ്ലര്‍, സജ്ജന്‍ കുമാര്‍, എച്ച്കെഎല്‍ ഭഗത് തുടങ്ങിയ നേതാക്കള്‍ക്കും പോലീസ് കമ്മീഷണറായിരുന്ന എസ്സി ടണ്ഡനും കലാപത്തില്‍ പങ്കുണ്ടെന്ന് നാനാവതി കമ്മീഷന് കണ്ടെത്തിയിരുന്നു.
-
പിണക്കമെല്ലാം മാറി; എൽദോസ് വരുന്നു! 'പാർട്ടി അമ്മയെപ്പോലെ, ചതിക്കില്ല' -
ഭൂരിപക്ഷം 38, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, 2021ൽ നിയമസഭയിലേക്ക് കഷ്ടിച്ച് കടന്ന് കൂടിയവർ ഇതാ -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും!












Click it and Unblock the Notifications