പതിനഞ്ചുകാരിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു

ബികനേരിലെ പ്രമുഖമായ ഒരു സ്വകാര്യ സ്‌കൂളിലെ 15 വയസുകാരിയായ വിദ്യാര്‍ത്ഥിനിയെയാണ് ഇതേ സ്‌കൂളിലെ ബസ് ഡ്രൈവര്‍ പീഡിപ്പിച്ചത് 2013 മാര്‍ച്ച് 26 നാണ് സംഭവം നടക്കുന്നത്. രാവിലെ സ്‌കൂളിലേക്ക് പോകാനായി വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടിയെ പ്രതിയായ രാജേഷ് കുമാര്‍ (35) കണ്ടു. സ്‌കൂളിലേക്ക് കൊണ്ട് വിടാം എന്ന് പറഞ്ഞ് സ്കൂള്‍ ബസില്‍ കയറ്റി. ബസില്‍ പെണ്‍കുട്ടിയും ഇയാളും മാത്രമേ ഉണ്ടായിരുന്നുള്ളു.
അതിനുശേഷം പെണ്‍കുട്ടിക്ക് ഉറക്കഗുളിക ചേര്‍ത്ത പാനീയം നല്‍കുകയും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു. പിറേറന്ന് രാവിലെ കുട്ടിയെ ഖജ്വാല ആശുപത്രിക്ക് സമീപം ഉപേക്ഷിച്ചു. പെണ്‍കുട്ടിയുടെ മൊഴി അനുസരിച്ച് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജയ്പ്പൂരിലെ അന്ധ വിദ്യാര്‍ത്ഥിനികള്‍ക്കായുളള ഹോസ്റ്റലിലെ വാര്‍ഡനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഹോസ്റ്റലിലെ പെണ്‍കുട്ടിയെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതിനും ശല്യപ്പെടുത്തിയതിനുമാണ് വാര്‍ഡനെ പോലീസ് അറസ്റ്റ് ചെയ്തത്. വാര്‍ഡനായ പ്രശാന്ത് വ്യാസ്(35) നെതിരെ 29 ഏപ്രില്‍ 2013 നാണ് മാനേജ് മെന്റ് പരാതി നല്‍കുന്നത്. പരാതിയെത്തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു












Click it and Unblock the Notifications