വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു

സ്ലാബ് സമ്പ്രദായത്തിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. 300 യൂനിറ്റിലേറെ ഉപയോഗിക്കുന്നവരെ സ്ലാബ് സമ്പ്രദായത്തില്‍ നിന്നും പുറത്തുകൊണ്ടു വന്നു. വീടുകളിലുപയോഗിക്കുന്ന വൈദ്യുതിയ്ക്ക് 12 ശതമാനവും വ്യവസായ ആവശ്യങ്ങള്‍ ഉപയോഗിക്കുന്നവയ്ക്ക് ഏഴു ശതമാനവും വര്‍ധനവുണ്ടാകും.
കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതിയെ വര്‍ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിരക്കുകള്‍ മെയ് ഒന്നുമുതല്‍ നിലവില്‍ വരും. 2014 മാര്‍ച്ച് 31വരെയാണ് പുതിയ നിരക്കുകളുടെ കാലാവധി. അടുത്ത വര്‍ഷവും നിരക്കുകള്‍ പുനപ്പരിശോധിക്കുമെന്നതിനുള്ള ഏറ്റവും നല്ല തെളിവാണ് ഈ കാലാവധി പ്രഖ്യാപിച്ചത്.
40 യൂനിറ്റ് വരെ നിലവിലുള്ള 1.50 രൂപ(യൂനിറ്റിന്) എന്ന നിരക്ക് തുടരും. തുടര്‍ന്ന് 41-80 വരെ 2.40 രൂപയും 81-120 വരെ 3രൂപയും 121-150 വരെ 3.80 രൂപയും 151-200 വരെ 5.30 രൂപയും 201-300 വരെ 6.50 രൂപയും ഈടാക്കും.












Click it and Unblock the Notifications