കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു

Google Oneindia Malayalam News

KSEB Charge Hike
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്കുകളില്‍ വര്‍ദ്ധനവ് വരുത്താന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചു. 40 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന 32 ലക്ഷത്തോളം ഉപഭോക്താക്കളെ ഒഴിവാക്കി കൊണ്ടാണ് വര്‍ധനവ് പ്രഖ്യാപിച്ചിട്ടുള്ളത്.

സ്ലാബ് സമ്പ്രദായത്തിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. 300 യൂനിറ്റിലേറെ ഉപയോഗിക്കുന്നവരെ സ്ലാബ് സമ്പ്രദായത്തില്‍ നിന്നും പുറത്തുകൊണ്ടു വന്നു. വീടുകളിലുപയോഗിക്കുന്ന വൈദ്യുതിയ്ക്ക് 12 ശതമാനവും വ്യവസായ ആവശ്യങ്ങള്‍ ഉപയോഗിക്കുന്നവയ്ക്ക് ഏഴു ശതമാനവും വര്‍ധനവുണ്ടാകും.

കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതിയെ വര്‍ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിരക്കുകള്‍ മെയ് ഒന്നുമുതല്‍ നിലവില്‍ വരും. 2014 മാര്‍ച്ച് 31വരെയാണ് പുതിയ നിരക്കുകളുടെ കാലാവധി. അടുത്ത വര്‍ഷവും നിരക്കുകള്‍ പുനപ്പരിശോധിക്കുമെന്നതിനുള്ള ഏറ്റവും നല്ല തെളിവാണ് ഈ കാലാവധി പ്രഖ്യാപിച്ചത്.

40 യൂനിറ്റ് വരെ നിലവിലുള്ള 1.50 രൂപ(യൂനിറ്റിന്) എന്ന നിരക്ക് തുടരും. തുടര്‍ന്ന് 41-80 വരെ 2.40 രൂപയും 81-120 വരെ 3രൂപയും 121-150 വരെ 3.80 രൂപയും 151-200 വരെ 5.30 രൂപയും 201-300 വരെ 6.50 രൂപയും ഈടാക്കും.

English summary
Electricity tariff in the state will be raised , about 25 lakh domestic consumers who fall under the first 40 unit limit have been excluded.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X