കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കട്ടിനൊപ്പം ഇനി ഷോക്കടിക്കുന്ന ബില്ലും

Google Oneindia Malayalam News

KSEB
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ റഗുലേറ്ററി കമ്മീഷന്‍ ചൊവ്വാഴ്ച തീരുമാനം പ്രഖ്യാപിക്കും. മെയ് ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്.

40 യൂനിറ്റു വരെ നിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യത കുറവാണ്. പക്ഷേ, ഉപഭോഗം അതിനു മുകളിലേക്ക് പോവുകയാണെങ്കില്‍ വര്‍ധിച്ച നിരക്കിലുള്ള ചാര്‍ജ് നല്‍കേണ്ടി വരും. ഏകദേശം 600 കോടി രൂപയുടെ അധികവരുമാനമാണ് ചാര്‍ജ് വര്‍ദ്ധനയിലൂടെ കെഎസ്ഇബി ലക്ഷ്യമിടുന്നത്.

സ്ലാബ് സമ്പ്രദായത്തെ ഭാഗികമായി പിന്‍വലിയ്ക്കാന്‍ സാധ്യതയുണ്ട്. ഉപയോഗിക്കുന്ന യൂനിറ്റ് കണക്കാക്കിയായിരിക്കും ചാര്‍ജ്. 300 യൂനിറ്റില്‍ അധികം ഉപയോഗിക്കുന്ന ഒരാള്‍ക്ക് വ്യത്യസ്ത സ്ലാബുകള്‍ കണക്കാക്കിയുള്ള ബില്‍ ലഭിക്കുന്നതിനു പകരം ആദ്യത്തെ യൂനിറ്റ് മുതല്‍ ഒരേ ചാര്‍ജ് ഈടാക്കാനാണ് സാധ്യത.

സബ്‌സിഡി ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇടക്കിടെയുള്ള ചാര്‍ജ് വര്‍ധനയെന്ന് കരുതുന്നു. സാധാരണക്കാരുടെ ബില്ലില്‍ ആറു ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടാകുമെന്നാണ് കരുതുന്നത്.

കേരളത്തിലെ വൈദ്യുതി ഉദ്പാദന ചെലവ് യൂനിറ്റിന് 1.60 മുതല്‍ 6.50 രൂപവരെയാണ്. പലപ്പോഴും സംസ്ഥാനസര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തോടെയാണ് കെഎസ്ഇബിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കെഎസ്ഇബിയെ മൂന്നു കമ്പനികളാക്കി മാറ്റണമെന്ന കേന്ദ്രനിര്‍ദ്ദേശം നടപ്പാക്കിയാല്‍ ചാര്‍ജ് ഇനിയും കൂടുമെന്ന കാര്യത്തില്‍ സംശയമില്ല.

English summary
Kerala State Electricity Board for hike in power tariff on May 1st onward
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X