കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മ്യാന്‍മാറില്‍ മുസ്ലീം കൂട്ടക്കുരുതി തുടരുന്നു

Google Oneindia Malayalam News

റങ്കൂണ്‍: മ്യാന്‍മാറില്‍ ബുദ്ധമത തീവ്രവാദികള്‍ മുസ്ലീം വിശ്വാസികള്‍ക്കുനേരെയുള്ള ആക്രമണം തുടരുന്നു. റങ്കൂണില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയുള്ള ഒക്കാനില്‍ നടന്ന ആക്രമണത്തില്‍ രണ്ടു പള്ളികളും നൂറുകണക്കിന് വീടുകളും തകര്‍ന്നു. പത്തോളം പേര്‍ക്ക് സാരമായ പരിക്കേറ്റതായി വിവിധ വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വീടുകള്‍ അഗ്നിക്കിരയാക്കിയതിനെ തുടര്‍ന്ന് ജീവന്‍ രക്ഷിക്കാനായി മുസ്ലീങ്ങള്‍ തൊട്ടടുത്ത കാട്ടില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. വടികളും കല്ലുകളുമായെത്തിയ 400അംഗ സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. പടിഞ്ഞാറന്‍ മ്യാന്മാറില്‍ റോഹിംഗ്യ മുസ്ലീങ്ങളും ബുദ്ധമത വിശ്വാസികളും തമ്മിലുണ്ടായ കലഹം രാജ്യത്താകെ പടരുകയായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മ്യാന്മാറിലേക്ക് കുടിയേറിയവരാണെങ്കിലും മുസ്ലീങ്ങളെ പൗരത്വമടക്കമുള്ള മൗലികവകാശങ്ങള്‍ നല്‍കാതെ മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്തുകയായിരുന്നു. പടിഞ്ഞാറന്‍ പ്രവിശ്യയായ റഖിനെയില്‍ മാത്രം ഏകദേശം എട്ടുലക്ഷത്തോളം മുസ്ലീങ്ങളുണ്ട്.

യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ നേതൃത്വത്തിലുള്ള സംഘം അഭയാര്‍ത്ഥി ക്യാംപിലെത്തിയപ്പോള്‍

കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി തെരുവിലിറങ്ങിയ മുസ്ലീം വിശ്വാസികള്‍

മധ്യ മ്യാന്‍മാറിലെ മെയ്ഖ്തിലയില്‍ മുസ്ലീം വിശ്വാസികളുടെ കെട്ടിടങ്ങള്‍ അഗ്നിക്കിരയാക്കുന്നു

മെയ്ഖ്തിലയില്‍ അഗ്നിക്കിരയായ വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍

റഖിനെ പ്രവിശ്യയില്‍ മുസ്ലീം വിശ്വാസികള്‍ താമസിക്കുന്ന പ്രദേശത്തെ മരങ്ങളെ പോലും വെറുതെ വിട്ടില്ല

English summary
Mobs of Buddhist extremists in Myanmar have attacked at least two mosques and set hundreds of Muslims’ houses on fire injuring at least 10 people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X