കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയുടെ കടന്ന് കയറ്റത്തിനതിരെ പ്രതിഷേധം

Google Oneindia Malayalam News

ദില്ലി: കശ്മീരിലെ ലഡാക്ക് പ്രദേശത്ത് ചൈന നടത്തുന്ന കടന്ന് കയറ്റത്തിനെതിരെ ദില്ലിയിലും ഹിമാചലിലെ ധര്‍മശാലയിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ദില്ലിയില്‍ ബജ്‍രംഗ് ദള്‍ പ്രവര്‍ത്തകരാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ഇവര്‍ പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.

ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ പ്രതിഷേധ പ്രകടനം നടത്തിയത് തിബറ്റില്‍ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തി ജീവിയ്ക്കുന്ന ജനവിഭാഗമാണ്. ചൈന നീതിപാലിയ്ക്കുക, തിബത്ത് സ്വതന്ത്രമാക്കുക, ഇന്ത്യയുടെ പൂര്‍ണാധികാരത്തില്‍ ചൈന കൈ കടത്താതിരിയ്ക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളോടെയായിരുന്നു പ്രകടനം.

ചിത്രങ്ങള്‍ കാണൂ

ചൈനീസ് സൈന്യം കശ്മീരിലെ ലഡാക്ക് മേഖലയില്‍ നടത്തുന്ന കടന്ന് കയറ്റത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിയ്ക്കുന്ന നിഷ്ക്രീയ സമീപനത്തില്‍ പ്രതിഷേധിച്ച് ബജ്‍രംഗ് ദള്‍ പ്രവര്‍ത്തകര്‍ ദില്ലിയില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായപ്പോള്‍ പൊലീസ് ബലം പ്രയോഗിയ്ക്കുന്നു.

ചൈന ഇന്ത്യയില്‍ നടത്തുന്ന കടന്ന് കയറ്റത്തിനെതിരെ ബജ്‍രംഗ് ദള്‍ പ്രവര്‍ത്തകര്‍ ദില്ലിയില്‍ പ്രതിഷേധിയ്ക്കുന്നു.

ചൈനീസ് സൈന്യം ലഡാക്കില്‍ ഇന്ത്യന്‍ അതിര്‍ത്തി ഭേദിച്ച് കടന്നതില്‍ പ്രതിഷേധിച്ച് ബജ്‍രംഗ്‍ ദള്‍ പ്രവര്‍ത്തകര്‍ ദില്ലിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധ പ്രകടനം നടത്തുന്നു.

ലഡാക്കിലെ ഇന്ത്യന്‍ അതിര്‍ത്തിയ്ക്കുള്ളിലേയ്ക്ക് ചൈനീസ് സൈന്യം അതിക്രമച്ച് കടന്നതില്‍ പ്രതിഷേധിച്ച് തിബത്തന്‍ വംശജര്‍ ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ പ്രതിഷേധ പ്രകടനം നടത്തുന്നു.

English summary
Bajrang Dal activists and Tibetens on exile protestes against China's alleged intrusion in Indian territory, in New Delhi on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X