മാലമോഷ്ടാവായ മുന്‍ പൊലീസുകാരന്‍ പിടിയില്‍
ഹൈദരാബാദ്: സ്ഥിരമായി ആഭരണങ്ങള്‍ കവര്‍ന്നെടുക്കുന്ന കള്ളന്‍ പൊലീസ് പിടിയിലായി. 2013 ഏപ്രില്‍ 30 നാണ് കള്ളന്‍ പൊലീസ് പിടിയിലാകുന്നത് പിടിയിലായ കള്ളനാകട്ടെ ഒരു മുന്‍ പൊലീസ് കാരനും. റെല്‍വാദ സ്വദേശിയായ ഇയാള്‍ 2004 ല്‍ ആണ് ആന്ധ്രപ്രദേശ് പൊലീസില്‍ ചേരുന്നത്.
എന്നാല്‍ അച്ചടക്കമില്ലായയ്മയെത്തുടര്‍ന്ന് 2011 ല്‍ ഇയാളെ പൊലീസില്‍ നിന്ന് പിരിച്ച് വിട്ടു. തുടര്‍ന്നാണ് ഇയാള്‍ സ്ത്രീകളുടെ കഴുത്തില്‍ നിന്ന് മാലയും മറ്റും മോഷ്ടിക്കാന്‍ തുടങ്ങിയത്. മഹ്ബുദാബാദിലെ പല പ്രദേശങ്ങളില്‍ നിന്നും ഇയാള്‍ സ്വര്‍ണം മോഷ്ടിച്ചിട്ടുണ്ട്.
അറസ്റ്റിലായ ഇയാളുടെ പക്കല്‍ നിന്നും ലക്ഷക്കണക്കിനു രൂപ വില വരുന്ന സ്വര്‍ണം പിടിച്ചെടുത്തു. ഗുണ്ടൂര്‍ ഇന്‍സ്‌പെക്ടര്‍ രാജശേഖര്‍ റെഡ്ഡി, നെക്കൊണ്ട സബ് ഇന്‍സ്‌പെക്ടര്‍ അമൃത റെഡ്ഡി എന്നിവരുള്‍പ്പെട്ട സംഘമാണ് കള്ളനെ പിടികൂടിയത്.












Click it and Unblock the Notifications