കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വിലയില്‍ മൂന്നു രൂപയുടെ കുറവ്

Google Oneindia Malayalam News

ദില്ലി: അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനെ തുടര്‍ന്ന് പെട്രോള്‍ ലിറ്ററിന് മൂന്നു രൂപ വില കുറയ്ക്കാന്‍ തീരുമാനിച്ചു. സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില 54 രൂപ കുറയ്ക്കുമെന്നും എണ്ണക്കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. പുതിയ വില അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വന്നു.

പുതുക്കിയ വില അനുസരിച്ച് ഒരു ലിറ്റര്‍ പെട്രോളിന് കോഴിക്കോട് 65.03ഉം വയനാട് 65.52ഉം കണ്ണൂര്‍ 64.95ഉം മലപ്പുറത്ത് 65.24ഉം തിരുവനന്തപുരത്ത് 65.02ഉം കൊല്ലം 65.42ഉം പത്തനംതിട്ട 65.27ഉം കോട്ടയം 65.02ഉം എറണാകുളം 64.81ഉം രൂപയാണ് വില.

Petrol Price

പെട്രോള്‍ വില കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെയാണ് ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചത്. പക്ഷേ, സബ്‌സിഡിയില്ലാത്ത ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ വിലക്കുറവ് ലഭിക്കുക.

കഴിഞ്ഞ 45 ദിവസത്തിനുള്ളില്‍ ഇത് നനാലാം തവണയാണ് പെട്രോള്‍ ചാര്‍ജില്‍ കുറവ് വരുത്തുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 107 ഡോളറിലേക്ക് താഴ്ന്നതിനൊപ്പം ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപ നിലമെച്ചപ്പെടുത്തിയതും വിലകുറവിലേക്ക് നയിച്ചു. സംസ്ഥാനങ്ങളുടെ നികുതി ഇളവുകള്‍ കൂടിയെത്തുമ്പോള്‍ പെട്രോള്‍ വില മൂന്നു രൂപയിലധികം താഴോട്ടിറങ്ങും.

English summary
Petrol price was slashed by Rs 3 on Tuesday evening, effective from midnight. The petrol price was slashed as crude oil became cheaper in international market.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X