ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് നാലുമരണം

ചൊവ്വാഴ്ച രാത്രി അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്.കാറിലുണ്ടായിരുന്ന മറ്റു രണ്ടു പേരെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വിഷ്ണു ദയാല്‍, അല്‍ഫോന്‍സ് എന്നിവരാണ് ആശുപത്രിയിലുള്ളത്.
വാഗമണ്‍ സന്ദര്‍ശിച്ചു മടങ്ങുന്ന സംഘം കോട്ടയത്തെത്താനുള്ള എളുപ്പവഴിയെന്ന നിലയിലാണ് കോലാഹലമേട്-എന്തയാര്‍ റൂട്ടിലേക്ക് കയറിയതെന്ന് കരുതുന്നു. മോശം റോഡാണ് അപകടത്തിനു കാരണമായതെന്ന് കരുതുന്നു. വണ്ടി മറിഞ്ഞ ഉടനെ മൂന്നു പേര്‍ പുറത്തേക്ക് തെറിയ്ക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ട ഒരാള്‍ മൊഴി നല്‍കിയിട്ടുണ്ട്. നാട്ടുകാരും പോലിസും ഏറെ പണിപ്പെട്ടാണ് പരിക്കേറ്റവരെ കൊക്കയില്‍ നിന്നും പുറത്തെത്തിച്ചത്.












Click it and Unblock the Notifications