ഗ്രാന്റ് നല്കി വൈദ്യുതി നിരക്ക് കുറയ്ക്കണം: വിഎസ്

ചൊവ്വാഴ്ച് വൈദ്യുതി നിരക്ക് വീണ്ടും കൂട്ടി റഗുലേറ്ററി കമ്മീഷന് ഉത്തരവിറക്കിയ സാഹചര്യത്തിലാണ് വി എസ്ന്റെ പ്രസ്താവന.ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് വൈദ്യുതി നിരക്ക് കൂട്ടുന്നത്. ബുധനാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്ല്യത്തില്‍ നല്‍കിയാണ് ഉത്തരവ്.
പുതിയ നിരക്കനുസരിച്ച, താഴ്ന്ന സ്ലാബിലുള്ളവര്‍ക്ക് വര്‍ധന താരതമ്യേന കുറവാണ്. വീടുകില്‍ മാസം 40 യൂണിറ്റുവരെ ഉപയോഗുക്കന്ന 25 ലക്ഷത്തോളം വരുന്ന ഉപഭോക്താക്കള്‍ക്ക് വര്‍ധനയില്ല. ഫിക്സഡ് ചാര്‍ജ് സിംഗിള്‍ ഫെയ്സിന 20 രൂപയും ത്രീഫെയ്സിന് 60 രൂപയും എന്നത് തുടരും. അടിസ്ഥാന കാര്‍ഷിക പ്രവര്‍ത്തനങ്ങളായ ലിഫ്റ്റ് ഇറിഗേഷന്‍, പമ്പിങ്ങ് എന്നിവയിലുള്ള നിരക്കും അനാഥാലയങ്ങള്‍, അംഗവൈകല്ല്യമുള്ളവരെയും അഗതികളെയും രോഗികളെയും പരിചരിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്കുള്ള നിരക്കും 1.50 രൂപയായി തുടരും.
300 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 10 മുതല്‍ 50 പൈസ വരെ കൂടും. 300 യൂണിറ്റ് കടന്നാല്‍ സ്ലാബ് സമ്പ്രദായത്തിന്റെ ആനുകൂല്ല്യവുമില്ല. വ്യവസായ ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതിക്ക് യൂണിറ്റിന് 50 പൈസ കൂട്ടി 4.60 രൂപയാക്കി. ഐ.ടി അനുബന്ധ വ്യവസായങ്ങളെ പ്രത്യേക വിഭാഗമാക്കി തിരിച്ചു. 5 രൂപയാണ് ഇവയുടെ നിരക്ക്. തെരുവ് വിളക്കുകള്‍ക്ക് 25 പൈസയാണ് കൂട്ടിയത്.
വൈദ്യുതി അമിതമായി ഉപയോഗിക്കുന്നവരെ ശിക്ഷിക്കുന്ന തരത്തിന് നിരക്കു വര്‍ധന ഉത്തരവിട്ട ഭരണ പക്ഷത്തെ മന്ത്രിമാര്‍ വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തില്‍ സ്വയമൊന്ന് വിലയിരുത്തുന്നത് നല്ലതായിരിക്കും. മന്ത്രി മന്ദിരങ്ങളില്‍ വരുന്ന വൈദ്യുത ബില്ലിലെ തുക കണ്ടാല്‍ ആരുമൊന്ന് ഞെട്ടും. ഈ ജനുവരി,ഫബ്രുവരി മാസത്തില്‍ മാത്രം കൃഷി മന്ത്രി കെ എം മോഹനന്റെ വീട്ടില്‍ വന്ന കറണ്ട് ബില്‍ 45,488 രൂപയാണ്. രണ്ടാം സ്ഥാനം കെ എം മാണിക്ക് കൊടുക്കാം 44,448 രൂപ. മുഖ്യമന്ത്രിയുടെ വീട്ടിലും കുറവല്ല 42,814, അപ്പോള്‍ വൈദ്യുതി മന്ത്രിയുടെ വീട്ടിലോ എന്നാവും,39,928. ഈ കാര്യത്തില്‍ ചീഫ് വിപ്പ് പി സി ജോര്‍ജാണ് ബേധം 2,263. ആദ്യം സ്വയം നന്നായി മറ്റുള്ളവരെ നന്നാക്കുക എന്ന ചൊല്ല് ഇവിടെ ഉചിതാണെന്ന് തോന്നുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications