സരബ്ജിത്ത് സിങിനെ കൊല്ലാന്‍ പൊലീസ് ഗൂഢാലോചന?
ദില്ലി: പാക്കിസ്ഥാനിലെ ഇന്ത്യന്‍ തടവുകാരനായ സരബ്ജിത്ത് സിങിനെ ജയിലില്‍ വച്ച് ആക്രമിക്കാന്‍ സഹതടവുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് പാക്കിസ്ഥാനിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെന്ന് റിപ്പോര്‍ട്ട്.
തടവുകാരടെ മൊഴി രേഖപ്പെടുത്തിയതില്‍ നിന്നുമാണ് സരബ്ജിത്തിനെ കൊല്ലാന്‍ നിര്‍ദ്ദേശം നല്‍കിയത് പൊലീസുകാര്‍ തന്നെയാണ് എന്ന് ഏറെക്കുറെ വ്യക്തമായത്.മൊഴിയെ അടിസ്ഥാനമാക്കി ഏഴ് പൊലീസുകാരെ പാക്കിസ്ഥാന്‍ സസ്പെന്‍ഡ് ചെയ്തു
23 വര്‍ഷങ്ങളായി സരബ്ജിത്ത് സിങ് പാക്കിസ്ഥാനില്‍ തടവിലാണ്. തടവുകാരടെ മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്. സരബ്ജിത്ത് സിങ് ന് മസ്തിഷക മരണം സംഭവിച്ചു എന്നും അനൗദ്യോഗിക വിവരങ്ങള്‍ ഉണ്ട്.
പാക്കിസ്ഥാന്റെ അധീനതയിലുളള പഞ്ചാബ് പ്രവിശ്യയില്‍ 1990 ല്‍ ഉണ്ടായ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് സരബ് ജിത്ത് സിങ് അറസ്റ്റിലാവുന്നത്. ഈ സ്‌ഫോടനത്തില്‍ 14 പേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications