കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കിന്റെ തിളക്കം മങ്ങുന്നു; ജനത്തിന് ബോറടി

  • By Lakshmi
Google Oneindia Malayalam News

Facebook
സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തെ ജനപ്രിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ് എന്ന് പേരുകേട്ട ഫേസ്ബുക്കിന് ജനപ്രീതി കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. ഫേസ്ബുക്കിനെ മടുത്തുതുടങ്ങിയ ജനങ്ങള്‍ കൂടുതല്‍ പുതുമകളുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ തേടിപ്പോവുകയാണെന്നാണ് പുറത്തുവരുന്ന പല റിപ്പോര്‍ട്ടുകളും പറയുന്നത്.

ഏറ്റവും കൂടുതല്‍ ആരാധകരുള്ള അമേരിക്കയിലും ബ്രിട്ടനിലും തന്നെയാണ് ഫേസ്ബുക്കിന്റെ ജനപ്രീതി താണിരിക്കുന്നത്. ഇവിടങ്ങളില്‍ ഓരോ മാസവും ലക്ഷക്കണക്കിന് ഉപയോക്താക്കളാണത്രേ ഫേസ്ബുക്കില്‍ നിന്നും കൊഴിഞ്ഞുപോകുന്നത്. ബ്രിട്ടനില്‍ 1400000 പേരാണ് ഇതിനോടകം ഫേസ്ബുക്ക് ഉപേക്ഷിച്ചിരിക്കുന്നത്. അമേരിക്കയിലാകട്ടെ 9000000 പേരാണ് ഫേസ്ബുക്ക് വിട്ടുപോയത്.

ഫേസ്ബുക്ക് നല്‍കുന്നതിലും രസകരമായ സേവനങ്ങള്‍ നല്‍കുന്ന മറ്റ് സൈറ്റുകളിലേയ്ക്കാണ് ഫേസ്ബുക്ക് വിടുന്നവര്‍ പോകുന്നത്. പലര്‍ക്കും ഫേസ്ബുക്ക് നല്‍കുന്ന സേവനങ്ങള്‍ മടുത്തുതുടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അമേരിക്കയിലെയും യുഎസിലെയും നഷ്ടങ്ങള്‍ നിരാശപ്പെടുത്തുന്നുണ്ടെങ്കിലും ഫേസ്ബുക്ക് അധികൃതര്‍ക്ക് ആശ്വാസം നല്‍കുന്നത് ഇന്ത്യയില്‍ ഇതിനുള്ള സ്വീകാര്യതയാണ്, ഒപ്പം ദക്ഷിണാഫ്രിക്കയും ഫേസ്ബുക്കിന് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും ഇപ്പോഴും ഫേസ്ബുക്ക് മിന്നും താരമാണ്. ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം അനുദിനം കൂടിവരുകയാണ്.

ഫേസ്ബുക്കിലേയ്ക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും ഉപേക്ഷിച്ചുപോയവരെ തിരിച്ചെത്തിക്കാനും പുതിയ രസകരമായ സേവനങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗും കൂട്ടരും. ഇതിന്റെ ഭാഗമായിട്ടാണ് അടുത്തിടെ ഫേസ്ബുക്കില്‍ മാറ്റങ്ങള്‍ വന്നത്.

English summary
Facebook’s popularity is dwindling dramatically, figures suggest, as it loses millions of users every month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X