അമ്മ കുളിമുറിയില്‍ പൂട്ടിയ കുട്ടികള്‍ മരിച്ചു

രണ്ട് വയസുകാരനും പത്ത്മാസം പ്രായമായ ആണ്‍കുഞ്ഞുമാണ് മരിച്ചത്. മിരിന്‍ഡാ ഹെബില്‍ എന്ന 22കാരിയാണ് സ്വന്തം മക്കളെ ഉറക്കത്തിന്റെ പേരില്‍ കൊലപ്പെടുത്തിയത്.
ഇളയകുഞ്ഞ് കാരണം തനിയ്ക്ക് സ്വസ്ഥമായി ഉറങ്ങാന്‍ സാധിച്ചിരുന്നില്ലെന്നും അതിനാണ് കുട്ടികളെ കുളിമുറിയില്‍ പൂട്ടിയിട്ട് ഉറങ്ങാന്‍ കിടന്നതെന്നും മിരിന്‍ഡ പൊലീസിനോട് പറഞ്ഞു. വിവാഹമോചിതയായ ഈ സ്ത്രീ മദ്യത്തിനോ മയക്കുമരുന്നിനോ അടിമയല്ലെന്നും മാനസികരോഗമില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കുളിമുറി തുറന്നപ്പോള്‍ ഒരു കുഞ്ഞ് മരിച്ച് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയലും രണ്ടാമത്തെ കുഞ്ഞ് വായില്‍ നിന്നും രക്തം വാര്‍ന്ന നിലയില്‍ തറയിലുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മിരിന്‍ഡ മാനസികരോഗമുള്ളയാളല്ലെന്നും പക്ഷേ കുട്ടികളെ നോക്കുന്നതുമൂലം അവര്‍ ആകെ അസ്വസ്ഥയായിരുന്നുവെന്നും ആരോഗ്യക്കുറവുണ്ടായിരുന്നുവെന്നും മുന്‍ ഭര്‍ത്താവ് ക്രിസ്റ്റഫര്‍ സ്റ്റീവന്‍സ് പൊലീസിനോട് പറഞ്ഞു. മാത്രവുമല്ല ആര്‍ക്കെന്ത് സംഭവിച്ചാലും തന്റെ കാര്യങ്ങള്‍ക്ക് മുടക്കം വരരുതെന്ന ചിന്താഗതിക്കാരിയായിരുന്നു തന്റെ മുന്‍ഭാര്യയെന്നും സ്റ്റീവന്‍സ് പറഞ്ഞു.












Click it and Unblock the Notifications