കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശനിയില്‍ ചുഴലിക്കാറ്റിനെ കണ്ടെത്തി

  • By Meera Balan
Google Oneindia Malayalam News

Large hurricane on Saturn
വാഷിംങ്ടണ്‍: നാസയുടെ ഗവേഷണ വാഹനമായ കാസിനി ശനിയില്‍ ചുഴലിക്കാറ്റിനെ കണ്ടെത്തി. ശനിയില്‍ ഉണ്ടായ ചുഴലിക്കാറ്റിന്റെ വളരെ വ്യക്തമായ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഗവേഷണ വാഹനം ഭൂമിയിലേക്ക് അയച്ചത്.

2000 കിലോമീറ്റര്‍ വിസ്താരമുളളതാണ് ശനിയിലെ ഈ ചുഴലിക്കാറ്റ്. ഭൂമിയില്‍ രൂപപ്പെടുന്ന കൊടുങ്കാറ്റിനെക്കാള്‍ ഇരുപത് ഇരട്ടി വലുപ്പം ഇതിനുണ്ട്.സെക്കന്റില്‍ 150 മീറ്റര്‍ വേഗതയിലാണ് കൊടുങ്കാറ്റ് സഞ്ചരിക്കുന്നത്.ആറുവശങ്ങളോട് കൂടിയ ഈ കാറ്റ് ഹെക്‌സഗോണ്‍ വിഭാഗത്തില്‍പ്പെടുന്നവയാണ്.

എന്നാല്‍ കുറഞ്ഞ അളവില്‍ മാത്രം ബാഷ്പീകരണം നടക്കുകയും ഹൈഡ്രജനാല്‍ ചുറ്റപ്പെട്ട അന്തരീക്ഷം ഉള്ള ശനിയില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടത് എങ്ങെനെ എന്നതിനെപ്പറ്റി ശാസ്ത്രജഞര്‍ക്കിടയില്‍ തന്നെ സംശയം നില നില്‍ക്കുന്നു.

എന്നാല്‍ ശനിയുടെ ഉപരിതലത്തിലെ മേഘപടലങ്ങളോട് അടുത്ത് ജലം ലഭിക്കാനുളള സാധ്യത വളരെക്കുറവാണ്. ഭൂമിയിലെ ചുഴലിക്കാററിന്റെ സഞ്ചാര വേഗതയെക്കാള്‍ നാല് മടങ്ങ് വേഗതയിലാണ് ഈ ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്.ശനിയുടെ ഉത്തരധ്രുവത്തോട് ചേര്‍ന്നാണ് ചുഴലിക്കാറ്റ് കണ്ടെത്തിയത്.

ഭൂമിയുടെ ഭ്രമണ സവിശേഷതകളാല്‍ തന്നെ ഉത്തരധ്രുവത്തില്‍ ഉണ്ടാകുന്ന ചുഴലിക്കാറ്റിന് സഞ്ചരിക്കാന്‍ കഴിയും. എന്നാല്‍ ശനിയില്‍ ഇത് സാധ്യമാകില്ലെന്ന് ഹാംപ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു അധ്യാപകന്‍ പറഞ്ഞു.

English summary
NASA's Cassini spacecraft has provided scientists the first close-up, visible-light views of a behemoth hurricane swirling around Saturn's North Pole
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X