Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകള്‍ കൂട്ടബലാല്‍സംഗം ചെയ്‌തെന്ന് സൈനികന്‍

Man
ഹരാരെ: നാല് സ്ത്രീകള്‍ ഒരു സൈനികനെ ബന്ധിയാക്കി ഒരാഴ്ചക്കാലം ലൈംഗികമായി പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. സിംബാബ്‌വെയിലാണ് സംഭവം നടന്നത്. സ്ത്രീകള്‍ ഡ്രൈവ് ചെയ്ത് പോവുകയായിരുന്ന കാറില്‍ ലിഫ്റ്റ് ചോദിച്ച സൈനികനെ കാറില്‍കയറ്റി ഇവര്‍ ജനവാസമില്ലാത്ത മേഖലയില്‍ കൊണ്ടുപോയി ബന്ധിയാക്കി പീഡിപ്പിക്കുകയായിരുന്നുവത്രേ.

ഒരാഴ്ചക്കാലത്തെ ലൈംഗികവും ശാരീരികവുമായ പീഡനത്തിനൊടുവില്‍ സ്ത്രീകള്‍ ഇയാളെ ദന്‍ഗാംവുരയെന്ന സ്ഥലത്തിനടുത്തുള്ള മലയോരത്ത് ഉപേക്ഷിക്കുകയായിരുന്നു.

താന്‍ ലിഫ്റ്റ് ആവശ്യപ്പെടുമ്പോള്‍ വണ്ടിയില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് ഉണ്ടായിരുന്നതെന്ന് സൈനികന്‍ പറയുന്നു. കാര്‍ മുന്നോട്ട് പോകുന്നതിനിടയില്‍ സ്ത്രീകളിലൊരാള്‍ ഭക്ഷണം വാങ്ങാനായി മറ്റൊരു വഴിയ്ക്ക് പോകാന്‍ ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഇതില്‍ പന്തികേട് തോന്നിയ സൈനികന്‍ തന്നെ വഴിയില്‍ ഇറക്കാന്‍ പറഞ്ഞെങ്കിലും കാറിലുള്ളവര്‍ ഇത് ചെവിക്കൊണ്ടില്ല. മാത്രമല്ല കാറിലുള്ള സ്ത്രീകളില്‍ ഒരാള്‍ സൈനികനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയുംചെയ്തു.

തന്റെ പണം തട്ടിയെടുത്തശേഷം സ്ത്രീകള്‍ ഏപ്രില്‍ 19മുതല്‍ 23വരെ തന്റെ ബന്ധിയാക്കിവച്ച് പീഡിപ്പിച്ചുവെന്നാണ് സൈനികന്‍ ആരോപിക്കുന്നത്. ഒരാഴ്ചക്കാലം നാല് സ്ത്രീകള്‍ ചേര്‍ന്ന് തന്നെ കൂട്ടബലാല്‍സംഗം ചെയ്‌തെന്നും സൈനികന്‍ പരാതിപ്പെട്ടു.

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സൈനികന്റെ കാലില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. സംഭവത്തില്‍ ഇവിടുത്തെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+