കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണത്തിന്റെ തിളക്കം കുറയുന്നു

  • By അശ്വതി
Google Oneindia Malayalam News

Gold Ornaments
കൊച്ചി: ഈ വര്‍ഷം വിഷുക്കണി വച്ചപ്പോള്‍ സ്വര്‍ണ്ണം പ്രത്യേകം കാണുന്ന തരത്തിലായിരുന്നോ വച്ചിരുന്നത്? എന്തായാലും അതേറ്റു, സ്വര്‍ണ്ണം വാരി കൂട്ടാനുള്ള അവസരമാണ് മുന്നില്‍. മനസ്സിലായില്ലല്ലേ? ഈ വര്‍ഷം വിഷു കഴിഞ്ഞതു മുതല്‍ സ്വര്‍ണ്ണത്തിന്റെ വില കുത്തനെ താഴോട്ടിറങ്ങുകയാണ്. തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണ വില താണു

ഇപ്പോള്‍ പവന് 240 രൂപ കുറഞ്ഞ് 20,280 രൂപയായി വില. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 30 രൂപ കുറഞ്ഞ് 2,535 രൂപയും. ഇന്നലെ സ്വര്‍ണ വില 120 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 15 രൂപയും കുറഞ്ഞു. ഇന്നിപ്പോള്‍ വീണ്ടും. ഈ ഏപ്രിലില്‍ സ്വര്‍ണ്ണ വില കുത്തനെ കുറഞ്ഞപ്പോള്‍ മൂന്നു ദിവസം കൊണ്ട് ഇന്ത്യക്കാര്‍ വാങ്ങിയത് പതിനഞ്ച് ടണ്ണോളം സ്വര്‍ണമാണ്. മുപ്പതു വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ ഇടിവാണ് ഇപ്പോള്‍ സ്വര്‍ണ വിപണിയില്‍ ഉണ്ടായിരിക്കുന്നത്.

വില കുറഞ്ഞതോടെ വന്‍ ഡിമാന്റാണ് സ്വര്‍ണത്തിനിപ്പോള്‍ വിപണിയില്‍. കേരളത്തിലെ പ്രമുഖ ജ്വല്ലറികളിലെല്ലാം വന്‍ തിരക്കാണിപ്പോള്‍ അനുഭവപ്പെടുന്നത്. കഴിയുന്നത്രയും വാരിക്കൂട്ടാനുള്ള പരിഭ്രന്തിയിലാണ് ജനങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തായ് ഇന്ത്യയെയാണ് ആഗോള വിപണി കണക്കു വയ്ക്കുന്നത്. ലോകത്തെ സ്വര്‍ണത്തിന്റെ ഡിമാന്റില്‍ 51.8 ശതമാനവും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമാണെന്നാണ് വേല്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്ക്.

സ്വര്‍ണത്തിന് വില കുറഞ്ഞപ്പോള്‍ ഓണ്‍ ലൈന്‍ ഷോപ്പിങ് പോര്‍ട്ടലുകള്‍ക്കും ആഘോഷമായി. ബാങിനെയം, സ്‌നാപ,് ഡീലിനെ പോലുള്ള കമ്പനികള്‍ വിവിധ ജ്വല്ലറികളുമായി സഹകരിച്ച് ഒണ്‍ലൈന്‍ ഷോപ്പിങ്ങും തകൃതിയായി നടത്തിക്കൊണ്ടിരിക്കുന്നതും കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. സ്വര്‍ണത്തിന് വിലകുറയുമ്പോള്‍ നിക്ഷേപത്തിനുള്ള സുവര്‍ണ്ണാവസരം ലഭിക്കുകയാണ് പലര്‍ക്കും.

സ്വര്‍ത്തിനിങ്ങനെ വിലകുറയുകയും ആള്‍ക്കാറിങ്ങനെ വാങ്ങിക്കൂട്ടുകയും ചെയ്യുമ്പോള്‍ ഹൈടെക് കള്ളന്മാര്‍ കേരളത്തിലെത്തുന്നതിലും പൊലീസ് കള്ളന്മാര്‍ ജനിക്കുന്നതിലും കുറ്റം പറയാന്‍ പറ്റില്ല. കേരളം സ്വര്‍ത്തിന്റെ നാടാണെന്ന് മനസ്സിലാക്കി ദില്ലിയില്‍ നിന്ന് കേരളത്തിലെത്തിയ ഹൈടെക് മോഷ്ടാക്കളെ കോഴിക്കോട് നിന്നു പിടിച്ചതും, ഹൈദരബാദില്‍ മാല മോഷണത്തിനിടയില്‍ പിടിക്കപ്പെട്ട കള്ളന്‍ പോലീസായിരുന്നതും നമുക്കിടയിലെ ഉദാഹരണങ്ങള്‍ മാത്രമാണ്.

English summary
Gold price declined for the second day on Thursday by Rs 240 for a sovereign at Rs 20,280. Rs 30 down for a gram at Rs 2,535.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X