യുവാവിനെ ഭാര്യാപിതാവ് ചുട്ടുകൊന്നു
ഫത്തേഹാബാദ്: ഛത്തീസ് ഗഡിലെ ഫത്തേഹാ ബാദില്‍ യുവാവിനെ ഭാര്യാപിതാവ് തീയിട്ട് കൊന്നു. 2013 ഏപ്രില്‍ 30 ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. ജഗദീഷ് കുമാര്‍ എന്നയാളാണ് മകളുടെ ഭര്‍ത്താവായ സുനില്‍ കമാറിനെ തീയിട്ട് കൊന്നത്. ഫത്തേബാദിലെ ഭട്ടുകലാനിലാണ് സംഭവം നടക്കുന്നത്.
ജഗദീഷ് കുമാറും സുനില്‍ കുമാറും തമ്മില്‍ നില നിന്ന കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. ജഗദീഷ് കുമാറിന്റെ മകളെ ഭര്‍ത്താവായ സുനില്‍ നല്ല രീതിയില്‍ സംരക്ഷിക്കാത്തതിനെത്തുടര്‍ന്നാണ് ജഗജീഷ് അയാളെ കൊല്ലുന്നത്. സംഭവത്തില്‍ സുനിലിന്റെ അച്ഛനും സഹോദരനും പരുക്കേറ്റു.
മരിച്ച സുനില്‍ കുമാറിന്റെ അച്ഛന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നതിങ്ങനെ. 2011 ഏപ്രില്‍ 9നാണ് സുനില്‍ ജഗദീഷിന്റെ മകളെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഇവര്‍ക്കിടെയിലെ പ്രശ്‌നങ്ങള്‍ മൂലം യുവതി സ്വന്തം വീട്ടിലേക്ക് പോയി. കൊലപാതകം നടക്കുന്ന അന്ന് രാത്രി ജഗദീഷും രണ്ട് കൂട്ടാളികളും ചേര്‍ന്ന് സുനിലിന്റെ വീട്ടിലെത്തി. ഇവര്‍ തമ്മില്‍ വഴക്കിടുകയും ചെയതു.
തുടര്‍ന്ന് സുനിലിന്റെ ദേഹത്തേക്ക് ഇയാള്‍ പെട്രോള്‍ ഒഴിക്കുകയും തീ യിടുകയും ചെയ്തു.സുനില്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു












Click it and Unblock the Notifications