കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി:പൊലീസുകാരിയെ പീഡിപ്പിച്ചു

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമം നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ച് വരികയാണ്. സമൂഹത്തിലെ എല്ലാത്തരം സ്ത്രീകള്‍ക്ക് നേരെയും ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാകുന്നു. ഇത്തവണ പീഡിപ്പിക്കപ്പെട്ടത് ഒരു വനിതാ കോണ്‍സ്റ്റബിളാണ്.

24 കാരിയായ വനിതാ കോണ്‍സ്റ്റബിളിനെ വിവാഹം കഴിക്കാം എന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചത് ഉന്നതോദ്യോഗസ്ഥന്‍.സംഭവത്തെത്തുടര്‍ന്ന് 2013 മെയ് 1ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. യുവതിയുടെ പരാതിയെത്തുടര്‍ന്ന് പോലീസുകാരനെതിരെ കേസെടുത്തു.

ഈസ്റ്റ് ദില്ലിയിലെ ഖജൂരി ഖാസ് പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറായ വിശേഷ് കോകര്‍ ആണ് യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചത്.2010 ലെ കോമണ്‍ വെല്‍ത്ത് ഗയിംസില്‍ വച്ചാണ് ഇവര്‍ പരിചയപ്പെടുന്നത്.

അതിനുശേഷം ഇരുവരും ഒരു വാടക വീട്ടില്‍ ഒരുമിച്ചായിരുന്നു താമസം. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി പൊലീസുകാരന്‍ സ്ത്രീയെ അവഗണിക്കുകയും വിവാഹം കഴിക്കാന്‍ സാധ്യമല്ല എന്ന് അറിയിക്കുകയും ചെയ്തു.

ഇതിനെത്തുടര്‍ന്നാണ് 2013 ഏപ്രില്‍ 30 ന് യുവതി വിഷം കഴിക്കുന്നത്. വിഷം കഴിച്ച് അവശയായ
നിലയില്‍ യുവതിയെ സമീപത്തെ ബസ് സ്റ്റേഷന് അടുത്ത് നിന്നും കണ്ടെത്തുകയായിരുന്നു.

യുവതിയുടെ പരാതിയെത്തുടര്‍ന്ന് വിശേഷ് കോകറിനായുളള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്

English summary
A 24-year-old Delhi Police woman constable, who attempted suicide on Tuesday, was allegedly raped by a senior officer after being promised marriage,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X