കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകം: പ്രചാരണത്തിന് ദേശീയ നേതാക്കള്‍

Google Oneindia Malayalam News

ബംഗ്ലൂര്‍: കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം പൊടി പൊടിയ്ക്കുകയാണ്. കോണ്‍ഗ്രസിന് മേല്‍കൈ കിട്ടുമെന്നാണ് കണക്ക്കൂട്ടലെങ്കിലും ആര്‍ക്കും ഭൂരിപക്ഷം കിട്ടില്ലെന്നും തന്നെ കൂട്ടാതെ ആര്‍ക്കും സര്‍ക്കാര്‍ ഉണ്ടാക്കാനാവില്ലെന്നുമാണ് അഴിമതി ആരോപണത്തെ തുടര്‍ന്ന് രാജിവയ്ക്കേണ്ടി വന്ന മുന്‍ മുഖ്യമന്ത്രി യഡിയൂരപ്പ പറയുന്നത്.

ബി ജെ പി തഴഞ്ഞതിനെ തുടര്‍ന്ന് സ്വന്തം പാര്‍ട്ടിയുണ്ടാക്കിയ യഡിയൂരപ്പ പല മണ്ഡലങ്ങളിലും മേല്‍കൈ ഉണ്ടായിരുന്ന കക്ഷികള്‍ക്ക് വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ബിജെപിയും കോണ്‍ഗ്രസുമാണ് പ്രധാന പാര്‍ട്ടികള്‍. യഡിയൂരപ്പയുടെ വരവോടെ മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി നയിയ്ക്കുന്ന ജനതാ ദള്‍ എസ് വളരെ പിന്നിലായിട്ടുണ്ട്. എന്നാലും കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാമെന്ന സ്വപ്നത്തിലാണ് ജനതാദള്‍ എസ്.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പല ദേശീയ നേതാക്കളും കര്‍ണാടകത്തില്‍ പ്രചാരണത്തിനായി എത്തിയിരുന്നു. നരേന്ദ്രമോഡി (ബിജെപി), മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംങ് ചൗഹാന്‍ (ബിജെപി), കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എകെ ആന്റണി എന്നിവരും കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി.

ചിത്രങ്ങളിലൂടെ...

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിഹ് ചൗഹാന്‍

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിഹ് ചൗഹാന്‍

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിഹ് ചൗഹാന്‍ മേയ് ഒന്ന് ബുധനാഴ്ച ബംഗ്ലൂര്‍ ശിവാജി നഗര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിയ്ക്കുന്നു. നടി താര, അനന്തകുമാര്‍ എംപി എന്നിവരും വേദിയിലുണ്ട്.

കര്‍ണാടകത്തിലെ മാണ്ഡ്യയില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി എത്തിയപ്പോള്‍. ഹാരാര്‍പ്പണത്തിന് ശേഷം ജനങ്ങളെ അഭിവാദ്യം ചെയ്യുകയാണ് രാഹുല്‍.

രാഹുല്‍ ഗാന്ധി മാണ്ഡ്യയില്‍ എത്തിയപ്പോള്‍

രാഹുല്‍ ഗാന്ധി മാണ്ഡ്യയില്‍ എത്തിയപ്പോള്‍

മാണ്ഡ്യയിലെ പൊതു സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയെ ഹാരം അണിയിയ്ക്കുന്നു. മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണയാണ് സമീപം.

രാഹുല്‍ ഗാന്ധി മാണ്ഡ്യയില്‍

രാഹുല്‍ ഗാന്ധി മാണ്ഡ്യയില്‍

ബാംഗ്ലൂരിനടുത്ത് മാണ്ഡ്യയില്‍ രാഹുല്‍ ഗാന്ധി പൊതുസമ്മേളനത്തിനെത്തിയപ്പോള്‍

രാഹുല്‍ ഗാന്ധി മാണ്ഡ്യയില്‍

രാഹുല്‍ ഗാന്ധി മാണ്ഡ്യയില്‍

ബാംഗ്ലൂര്‍ - മൈസൂര്‍ ദേശീയ പാതയിലാണ് മാണ്ഡ‍്യ പട്ടണം. ഇവിടെ നടന്ന പൊതുസമ്മേളനത്തിലാണ് രാഹുല്‍ പ്രസംഗിച്ചത്.)

രാഹുല്‍ ഗാന്ധി ബല്‍ഗാമില്‍

രാഹുല്‍ ഗാന്ധി ബല്‍ഗാമില്‍

മഹാരാഷ്ട്രം തങ്ങളുടേതാണെന്ന് പറയുന്ന സ്ഥലമാണ് കര്‍ണാടകത്തിലെ ബല്‍ഗാം. ഇവിടെയും രാഹുല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരുന്നു. മേയ് ഒന്ന് ബുധനാഴ്ചയായിരുന്നു രാഹുല്‍ ബല്‍ഗാമിലെത്തിയത്.

രാഹുല്‍ മൈസൂരില്‍

രാഹുല്‍ മൈസൂരില്‍

മൈസൂരില്‍ തിരഞ്ഞെടുപ്പ് പൊതുയോഗത്തിനെത്തിയ കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി സമ്മാനമായി കിട്ടിയ വാള്‍ ഉയര്‍ത്തി അണികളെ അഭിസംബോധന ചെയ്യുന്നു

മൈസൂരില്‍ രാഹുല്‍ എത്തിയപ്പോള്‍

മൈസൂരില്‍ രാഹുല്‍ എത്തിയപ്പോള്‍

മൈസൂരില്‍ രാഹുല്‍ ഗാന്ധി തിര‍ഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നു.

രാഹുല്‍ തുംകൂരില്‍

രാഹുല്‍ തുംകൂരില്‍

ബാംഗ്ലൂരിനടുത്തുള്ള തുംകൂരില്‍ തിരഞ്ഞെടുപ്പ് സമ്മേളനത്തിനെത്തിയ രാഹുല്‍ ഗാന്ധിയ്ക്ക് കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡണ്ട് ജി പരമേശ്വര രാഹുലിന്റെ ചിത്രം സമ്മാനിയ്ക്കുന്നു.

തുംകൂരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധി

തുംകൂരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധി

പ്രതിരോധ മന്ത്രി എകെ ആന്റണി ബാംഗ്ലൂരില്‍

പ്രതിരോധ മന്ത്രി എകെ ആന്റണി ബാംഗ്ലൂരില്‍

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ബാംഗ്ലൂരില്‍ എത്തിയ എകെ ആന്റണി തിരഞ്ഞെടുപ്പ് മാനിഫെസ്റ്റൊ പ്രകാശനം ചെയ്യുന്നു. വീരപ്പ മൊയ്ലി, ജി പരമേശ്വര, സിദ്ധരാമയ്യ എന്നിവരെയും കാണാം.

മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ ബാംഗ്ലൂരില്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ ബാംഗ്ലൂരില്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബാംഗ്ലൂരില്‍ എത്തിയപ്പോള്‍ വാര്‍ത്താ സമ്മേളനം നടത്തുന്നു.

മന്‍മോഹനും പ്രചാരണത്തിനെത്തി

മന്‍മോഹനും പ്രചാരണത്തിനെത്തി

ബാംഗ്ലൂരിനടുത്തുള്ള കുംബല്‍ഗൊഡുവില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഹ് തിരഞ്ഞെടുപ്പ് യോഗത്തില്‍

മന്‍മോഹന്‍ സിംഹ് റാലിയെ അഭിസംബോധന ചെയ്യുന്നു.

മന്‍മോഹന്‍ സിംഹ് റാലിയെ അഭിസംബോധന ചെയ്യുന്നു.

പ്രധാനമന്ത്രി ഹൂബ്ലിയില്‍

പ്രധാനമന്ത്രി ഹൂബ്ലിയില്‍

ഹൂബ്ലിയില്‍ മന്‍മോഹന്‍ സിംഹ് വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നു

ആശീര്‍വാദം തേടി മന്‍മോഹന് മുന്നില്‍

ആശീര്‍വാദം തേടി മന്‍മോഹന് മുന്നില്‍

ഹൂബ്ലിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക മന്‍മോഹന്‍ സിംഹിനെ വണങ്ങുന്നു.

ഹൂബ്ലിയിലെ റാലിയില്‍ മന്‍മോഹന്‍ സിഹിനെ ഹാരം അണിയിച്ചപ്പോള്‍.

നരേന്ദ്ര മോഡി ബാംഗ്ലൂരില്‍

നരേന്ദ്ര മോഡി ബാംഗ്ലൂരില്‍

നരേന്ദ്ര മോഡി ബാംഗ്ലൂരില്‍ പ്രചാരണത്തിനെത്തിയപ്പോള്‍ കര്‍ണാടക മുഖ്യമന്ത്രി ജഗദീശ് ഷെട്ടറോടൊപ്പം വേദിയില്‍

നരേന്ദ്ര മോഡി വേദിയില്‍. ബി ജെ പി നേതാക്കളായ അനന്ത് കുമാര്‍ (വലത്ത്), വെങ്കയ്യ നായിഡു (ഇടത്ത്), പ്രങ്ലാദ് ജോഷി (ഇടത്ത്) എന്നിവരെയും കാണാം. മോഡി മേയ് രണ്ടിന് മംഗലാപുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നുണ്ട്.

ചിക്കമഗലൂരില്‍ സോണിയ

ചിക്കമഗലൂരില്‍ സോണിയ

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ചിക്കമഗലൂരിലെ കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുത്തപ്പോള്‍. 1978 ല്‍ ഇന്ദിരാ ഗാന്ധി മത്സരിച്ച മണ്ഡലമാണ് ചിക്കമഗലൂര്‍.

സോണിയ ഗാന്ധി മാംഗ്ലൂരില്‍

സോണിയ ഗാന്ധി മാംഗ്ലൂരില്‍

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മംഗരാപുരത്തെത്തിയ സോണിയ ഗാന്ധി കാണികളെ അഭിസംബോധന ചെയ്യുന്നു.

ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി (കോണ്‍ഗ്രസ്) ബാംഗ്ലൂരിലെ തിരഞ്ഞെടുപ്പ് റാലിയില്‍

English summary
National leaders of all parties are campaigning for Karnataka Assembly Election. Rahul Gandhi, Sonia Gandhi, Narendra Modi, LK Advani are some of the national leaders campaigning in Karnataka.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X