45കാരന്‍ തീവണ്ടിയില്‍ തൂങ്ങിമരിച്ചനിലയില്‍

മൃതദേഹത്തിന് സമീപത്തുനിന്നും കണ്ടെത്തിയ ഡയറില്‍നിന്നും ഇയാളുടെ പേര് രാജേന്ദ്ര പി ഗിരി എന്നാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാജസ്ഥാനിലെയും മഹാരാഷ്ട്രയിലെയും മുഖ്യമന്ത്രിമാര്‍ക്കെന്ന പേരില്‍ എഴുതിയ ആത്മഹത്യാക്കുറിപ്പും ഡയറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു.
താന്‍ കഠിനാധ്വാനം ചെയ്ത് കുടുംബം പുലര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഭാഗ്യം ഒരിയ്ക്കലും തന്നെത്തേടിയെത്തിയില്ലെന്നും എല്ലാംകൊണ്ടും തനിയ്ക്ക് മടുത്തെന്നും ആത്മഹത്യാക്കുറിപ്പിലെഴുതിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ സത്താര ജില്ലയിലെ മാല്‍കപൂരില്‍ താമസിക്കുന്ന തന്റെ അമ്മയ്ക്കും ഭാര്യയ്ക്കും സാമ്പത്തിക സഹായം എത്തിക്കണമെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ മുഖ്യമന്ത്രിമാരോട് അപേക്ഷിച്ചിരിക്കുന്നത്.
ബുധനാഴ്ച കാലത്ത് ഏഴരയോടെ തീവണ്ടി പ്ലാറ്റ്‌ഫോമില്‍ എത്തിയപ്പോള്‍ പതിവുപോലെ ആളുകള്‍ തീവണ്ടിയിലേയ്ക്ക് കയറാന്‍ തുടങ്ങി. ആദ്യം കംപാര്‍ട്ട്‌മെന്റില്‍ കയറിയ ആള്‍ തൂങ്ങിക്കിടക്കുന്ന ശരീരം കണ്ട് ഒച്ചവെയ്ക്കുകയായിരുന്നു. സംഭവമറിഞ്ഞ് ജിആര്‍പി അധികൃതര്‍ തീവണ്ടിയിലെത്തി.
മരിച്ചതാരാണെന്ന് തിരിച്ചറിയുന്നതിനായി മല്‍കപൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചിട്ടുണ്ടെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. ഡയറിയല്ലാതെ ഇയാളുടേതായി മറ്റൊന്നും കംപാര്‍ട്‌മെന്റില്‍ നിന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications