മദ്യപിക്കാന്‍ 10രൂപ നല്‍കാഞ്ഞതിന് അമ്മയെതീകൊളുത്തി

യുവാവായ അംബേദ്കറാണ് അമ്മ ദുര്‍ഗ ഭായിയെ പത്തുരൂപയുടെ പേരില്‍ തീകൊളുത്തിയത്. ശരീരത്തിലാകമാനം തീയുമായി സഹായത്തിനായി നിലവിളിച്ച് ദുര്‍ഗ ഭായി പുറത്തേയ്‌ക്കോടിയപ്പോഴാണ് സമീപവാസികള്‍ സംഭവം അറിഞ്ഞത്. ഉടന്‍തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.
ഇവരുടെ ശരീരത്തില്‍ അമ്പത് ശതമാനത്തോളം ഭാഗത്ത് പൊള്ളലേറ്റിട്ടുണ്ടെന്നും ജീവന് ആപത്തില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തിന് പിന്നാലെ അംബേദ്കര്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കഡിയം പൊലീസ് അറിയിച്ചു. ഇയാളെ കണ്ടെത്താനായി അന്വേഷണം നടക്കുന്നുണ്ട്.












Click it and Unblock the Notifications