കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരബ്ജിത്തിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കും

  • By Aswathi
Google Oneindia Malayalam News

Jinna Hospital
ഇസ്ലാമബാദ്: സരബ്ജിത്തിന്റെ മൃതദേഹം ഇന്ത്യയ്ക്ക് വിട്ടു നല്‍കാമെന്ന് പാകിസ്ഥാന്‍ സമ്മതിച്ചു. പാകിസ്ഥാനില്‍ സഹതടവുകാരുടെ ക്രൂര മര്‍ദ്ദനത്തിനിരയായി ഇക്ബാല്‍ മെഡിക്കല്‍ കോളേജിന്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന സരബ്ജിത് സിങ്. ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 1.30 ന് മരണമടയുകയായിരുന്നു. ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വിട്ടു തരാന്‍ പറഞ്ഞപ്പോഴൊക്കെ ആ ആവശ്യത്തെ നിരാകരിക്കുകയാണ് പാക്കിസ്ഥാന്‍ ചെയ്തിരുന്നത്.

സരബ്ജിത് സിംങ് തീവ്രവാദിയല്ലെന്നും വാഗ അതിര്‍ത്തി നുഴഞ്ഞു കയറിയതിന അറസ്റ്റ് ചെയ്ത സരബ്ജിത്തിന്റെ മേല്‍ 1990 ലെ ലാഹോര്‍ ബോംബ് സ്‌ഫോടന കുറ്റം ആരോപിക്കുകയായിരുന്നെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.ഇതിനാല്‍ സരബ്ജിത്തിന് രക്തസാക്ഷിത്വം നല്‍കണമെന്നും സഹോദരി ദല്‍ബിര്‍ കൗര്‍ ആവശ്യപ്പെട്ടു.

1990 ലെ ലാഹോര്‍ ബോംബ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് കോട് ലഖ്പത് ജയിലില്‍ കഴിയുന്ന സരബ്ജിത്തിനെ ഇന്ത്യന്‍ ചാരനെന്നു മുദ്രകുത്തി സഹതടവുകാര്‍ ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ഇക്ബാല്‍ മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ശസ്ത്രക്രിയ കാത്തു കിടക്കുകയായിരുന്ന സരബ്ജിത്ത്.

എന്നാല്‍ ആന്തരിക രക്ത സ്രാവം നിലക്കാതെ ശാസ്ത്രക്രിയ നടത്താന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ സരബ്ജിത്തിന് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന വാര്‍ത്തള്‍ പാകിസ്ഥാന്‍ വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു.

English summary
Pakistan has agreed to send back Sarabjit Singh's body to India for his last rites.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X