കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രാര്‍ത്ഥനകള്‍ ബാക്കിയാക്കി,സരബ് യാത്രയായി

  • By Aswathi
Google Oneindia Malayalam News

ജാതി-മത ഭേദമന്യേ സരബ്‌ജിത്തിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഇന്ത്യ ഒന്നടങ്കം പ്രാര്‍ത്ഥിച്ചു, അന്യ നാട്ടില്‍ ജീവച്ഛവമായി കിടക്കുന്ന സരബ്‌ജിത്തിനു വേണ്ടി. സരബ്‌ജിത്തിന്‌ മസ്‌തിഷ്‌ക മരണം സംഭവിച്ചെന്നും ജീവിതത്തിലേക്കിനി ഒരിക്കലും തിരിച്ചു വരില്ലെന്നുമുള്ള അശുഭവാര്‍ത്തകള്‍ കാതില്‍ ആഞ്ഞടിക്കുമ്പോഴും പ്രര്‍ത്ഥനകള്‍ക്ക്‌ ശക്തി കൂടി. പക്ഷെ മനുഷ്യത്വ രഹിതമായ പാക്കിസ്ഥാന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മേലെ പറക്കാന്‍ ആ പ്രാര്‍ത്ഥനകള്‍ക്കൊന്നും സാധിച്ചില്ല.

അവസാനം വരെ ജീവനു വേണ്ടി പൊരുതി ഒടുക്കം വിധിക്ക്‌ കീഴടങ്ങി ആ നാല്‍പത്തിയൊമ്പതുകാരന്‍. 1990 ലെ ലാഹോര്‍ സ്‌ഫോടനത്തിന്റെ പേരിലാണ്‌ സരബ്‌ജിത്തിനെ പാക്കിസ്ഥാന്‍ അറസ്റ്റ്‌ ചെയ്‌തത്‌. സത്യത്തില്‍ വാഗ അതിര്‍ത്തി നുഴഞ്ഞു കയറിയതിന്‌ അറസ്റ്റ്‌ ചെയ്‌ത സരബ്‌ജിത്തിന്റെ മേല്‍ ബോംബ്‌ സ്‌ഫോടനകുറ്റം ആരോപിക്കുകയായിരുന്നു.അതിന്‌ സഹതടവുകാരുടെ യാത്രയയപ്പ്‌, ജീവിതത്തില്‍ നിന്ന്‌ എന്നന്നേക്കുമായി.

ആറു ദിവസങ്ങളായി ആശുപത്രിയില്‍ കഴിയുകയായിരുന്ന സരബ്‌ജിത്തിനെ ഇന്നലെ ഇന്ത്യന്‍ സമയം 1.30 ന്‌, പ്രാര്‍ത്ഥനകളെ ഭേദിച്ച്‌ വിധി കൊണ്ടു പോയി. എന്തൊക്കെയായാലും, എങ്ങലെയൊക്കെയായാലും അവനും മനുഷ്യനാണ്‌, മാനുഷിക പരിഗണന അവനും അര്‍ഹിക്കുന്നുണ്ടായിരുന്നെന്ന്‌ പാക്കിസ്ഥാനിലെ മനുഷ്യര്‍ക്കോര്‍ക്കാമായിരുന്നു.

സരബ്ജിത്ത് സിങിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് റാംപിലെത്തിയ മോഡലുകള്‍

'സരബ്ജിത് സിങ്' എന്ന പേരില്‍ പുസ്തകം പുറത്തിറക്കുന്നു. സരബ്ജിത്തിന്റെ സഹോദരി ദല്‍ബീര്‍ കൗര്‍, മകള്‍ പൂനം എന്നിവരെ ചിത്രത്തില്‍ കാണാം.

സരബ്ജിത് സിങിന്റെ മോചനത്തിനായി പ്രാര്‍ത്ഥിക്കുന്ന സിഖ് മതവിശ്വാസികള്‍. കൊല്‍ക്കത്തയിലെ ഒരു ഗുരുദ്വാരയില്‍ നിന്നുള്ള ദൃശ്യം

സരബ്ജിത്ത് സിങിനെ പാകിസ്താന്‍ ജയിലില്‍ മര്‍ദ്ദിച്ചതില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം

ജിന്ന ആശുപത്രിയിലുള്ള സരബ്ജിത് സിങിനെ കാണാന്‍ സഹോദരി ദല്‍ബീര്‍ സിങും സരബ്ജിത്തിന്റെ ഭാര്യ സുഖ്പ്രീത് കൗറും വാഗാ അതിര്‍ത്തികടന്ന് പോകുന്നു

സരബ്ജിത്ത് സിങിനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ദില്ലിയില്‍ പാകിസ്താന്‍ പതാകയും ചിഹ്നങ്ങളും കത്തിക്കുന്ന പ്രതിഷേധക്കാര്‍

ഗുരുതരാവസ്ഥയിലുള്ള സരബ്ജിത്ത് സിങിനെ കണ്ട് മടങ്ങിയെത്തിയ കുടുംബാംഗങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍, വാഗാ അതിര്‍ത്തിയില്‍ നിന്നുള്ള ദൃശ്യം

English summary
Last Sarabjit Singh died, all prayers and protests gone to 'waste'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X