ഇന്ത്യയില്‍ ചുംബനവുംകെട്ടിപ്പിടുത്തവും വേണ്ട:എഡിബി

മുന്നറിയിപ്പില്‍ പ്രധാനമായി പറഞ്ഞിരിക്കുന്നത് പ്രതിനിധികള്‍ എങ്ങനെ വസ്ത്രം ധരിയ്ക്കണമെന്നതിനെക്കുറിച്ചാണ് ചുമലും കാലുകളും മറയ്ക്കുന്ന വസ്ത്രങ്ങള്‍ വേണം സ്ത്രീകള്‍ ധരിക്കാനെന്ന് നിര്‍്‌ദ്ദേശത്തില്‍ പറയുന്നു. മാത്രമല്ല പൊതുസ്ഥലത്തുവച്ചുള്ള ചുംബനവും കെട്ടിപ്പിടുത്തവും വേണ്ടെന്നും നിര്‍ദ്ദേശമുണ്ട്. ഇവ രണ്ടും ഇന്ത്യയില്‍ ലൈംഗികതയുടെ ചിഹ്നങ്ങളാണെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ദമ്പതിമാര്‍ കൈ പിടിച്ച് നടക്കുന്നതുപോലും ഇന്ത്യക്കാര്‍ക്ക് പിടിക്കില്ലെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്.
സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കാന്‍ ശ്രദ്ധിക്കണം, കാലും ചുമലും പുറത്തുകാണിയ്ക്കരുത്. പാന്റ്‌സ് ഇന്ത്യയില്‍ ധരിക്കാവുന്നതാണ്. പക്ഷേ ചെറിയ പാവാടകള്‍ പലരെയും പ്രകോപിപ്പിയ്ക്കും. പുരുഷന്മാര്‍ പുറത്തിറങ്ങുമ്പോള്‍ തീര്‍ച്ചയായും ഷര്‍ട്ട് ധരിക്കണം. കടല്‍ത്തീരങ്ങളിലും ചെറിയ വസ്ത്രങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
മാന്യമായ രീതിയില്‍ വസ്ത്രം ധരിച്ചാല്‍ ഇന്ത്യക്കാര്‍ക്ക് ഇഷ്ടമാകുമെന്നും അങ്ങനെ ലൈംഗിക പീഡനം കുറയ്ക്കാമെന്നും നിര്‍്ദദേശങ്ങളില്‍ പറയുന്നുണ്ട്. ഭക്ഷണം കഴിയ്ക്കുമ്പോള്‍ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കാനും വെബ്‌സൈറ്റില്‍ നിര്‍ദ്ദേശമുണ്ട്. കഴിയ്ക്കുമ്പോള്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പങ്കുവെയ്ക്കുകയാണെങ്കില്‍ ചുണ്ടുകള്‍ പാത്രങ്ങളില്‍ സ്പര്‍ശിയ്ക്കാതെ ശ്രദ്ധിയ്ക്കണം. ഇത് ഇന്ത്യയിലെ ഭക്ഷണമര്യാദകളില്‍ പ്രധാനപ്പെട്ടതാണ്. മാത്രമല്ല ഇങ്ങനെ ചെയ്താല്‍ ഹെപ്പറ്റൈറ്റിസിനെ അകറ്റിനിര്‍ത്താം- എന്നിങ്ങനെയാണ് ഭക്ഷണകാര്യത്തിലെ നിര്‍ദ്ദേശങ്ങള്‍.
കുടുംബം, ജോലി, വരുമാനം തുടങ്ങിയ മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇന്ത്യക്കാര്‍ വലിയ കൗതുകമുള്ളവരാണ്. ആളുകള്‍ ഈ വിഷയങ്ങളെക്കുറിച്ച് ചോദിയ്ക്കുന്നത് വളരെ സാധാരണമാണ്. ഇക്കാര്യങ്ങള്‍ തിരിച്ച് ചോദിയ്ക്കുന്നതിലും തെറ്റില്ല- നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. മെയ് 2ന് തുടങ്ങിയ നാല്‍പ്പത്തിയാറാമത് വാര്‍ഷിക ബോര്‍ഡ് മീറ്റിങില്‍ 60 രാജ്യങ്ങളില്‍ നിന്നുള്ള 4,400 അംഗങ്ങളാണ് പങ്കെടുക്കുന്നത്. നാല് ദിവസമാണ് സമ്മേളനം നീളുക.












Click it and Unblock the Notifications