ചേതന്‍ ഭഗത്തിന്റെ ഭാഷയില്‍ അശ്ലീലച്ചുവയെന്ന് കോടതി

ഈ നോവലിനെ ആധാരമാക്കി നിര്‍മ്മിച്ച കൈ പൊ ചെ എന്ന ഹിന്ദിച്ചിത്രത്തിനെതിരെ നല്‍കിയ പൊതുതാല്‍പര്യഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇത്തരത്തില്‍ നിരീക്ഷണം നടത്തിയത്. ചിത്രത്തില്‍ ഗോധ്ര സംഭവത്തെക്കുറിച്ചുള്ള പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
കൈ പൊ ചെയുടെ പ്രദര്‍ശനം സിനിമാറ്റോഗ്രാഫ് നിയമത്തിന് വിരുദ്ധമാണെന്നും സെന്‍സര്‍ ബോര്‍ഡ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ബോളിവുഡ് സംവിധായകന്‍ ആഷിക് കപൂറാണ് കൈ പൊ ചെ സംവിധാനം ചെയ്തത്. ഇന്ത്യയിലും വിദേശത്തുമായി പ്രദര്‍ശനവിജയം നേടിയ ചിത്രം റീലീസ് ചെയ്തയുടനെ തന്നെ ഗോധ്ര കലാപം, മോഡി അജണ്ട തുടങ്ങിയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വിവാദത്തിലായിരുന്നു.












Click it and Unblock the Notifications