ഭാര്യയുടെ ചാരിത്രശുദ്ധിയില്‍ സംശയം, മകളെ കൊന്നു

തട്ടികൊണ്ടു പോകല്‍ വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് പോലിസ് അന്വേഷണം ആരംഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കൃഷ്ണയ്ക്ക് സാധിച്ചില്ല. മകളെ വാട്ടര്‍ ടാങ്കിലേക്ക് എറിയുകയായിരുന്നുവെന്ന് ഒടുവില്‍ ഇയാള്‍ പോലിസിനോട് സമ്മതിച്ചു.
ഭാര്യയുടെ ചാരിത്രശുദ്ധിയില്‍ സംശയം തോന്നിയ ഇയാള്‍ക്ക് മകള്‍ ഇയാളുടെതല്ലെന്ന ചിന്ത തോന്നി തുടങ്ങിയിട്ട് കുറെ നാളുകളായി. മകളെ ഇല്ലാതാക്കാന്‍ അവസരം കാത്തിരുന്ന ഇയാള്‍ ആരുമില്ലാത്ത തക്കം നോക്കി വാട്ടര്‍ടാങ്കില്‍ മുക്കുകയായിരുന്നു. ഇതിനുശേഷം ഒന്നുമറിയാത്ത പോലെ മകളെ തിരയുന്ന വീട്ടുകാര്‍ക്കൊപ്പം കൂടുകയും ചെയ്തു.കൃഷ്ണയെ പോലിസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.


Click it and Unblock the Notifications