മുഖത്ത് ആസിഡ് ഒഴിച്ചു;യുവതിക്ക് കണ്ണ് നഷ്ടപ്പെട്ടു

യുവതി പണം കൊടുത്ത് ഒഴിവാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വലതു കണ്ണ് നഷ്ടപ്പെട്ടതു കൂടാതെ യുവതിയുടെ കൈക്കും തൊണ്ടയ്ക്കും നെഞ്ചിനും ശ്വാസനാളത്തിനും പരിക്കേറ്റിട്ടുണ്ട്. നൂറുകണക്കിന് യാത്രക്കാര്‍ നോക്കി നില്‍ക്കെ ബന്ധുക്കള്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് സള്‍ഫ്യൂറിക് ആസിഡ് മുഖത്തൊഴിക്കുകയായിരുന്നു.
ഇപ്പോള്‍ ബാബ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തൊണ്ടയ്ക്ക് പരിക്കേറ്റതിനാല്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. അന്നനാളത്തിലും ആസിഡ് എത്തിയതിനാല്‍ അന്നനാളം ചുരുങ്ങിയ അവസ്ഥയിലാണ്.
സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയുടെ രേഖാചിത്രം വരച്ചെടുത്തു. 307 വകുപ്പ് പ്രകാരം കൊലക്കുറ്റത്തിനും ആസിഡ് ദുരുപയോഗം ചെയ്തതിന് 326അ വകുപ്പ് പ്രകാരവും, മപൂര്‍വ്വം ആസിഡ് മുഖത്തൊഴിച്ചതിന് 326ആ വകുപ്പ് പ്രകാരവും പ്രതിക്ക് പത്ത് വര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയുമാണ് ശിക്ഷലഭിക്കുക.


Click it and Unblock the Notifications