ഒരു രൂപയുടെ അരി, ചാക്ക് മാറ്റിയാല്‍ 35 രൂപ!

ഒരു രൂപയ്ക്ക് റേഷന് കടകള്‍ വഴി വിതരണം ചെയ്യുന്ന അരി 35 രൂപയ്ക്ക് ചാക്കു മാത്രം മാറ്റി മറിച്ചു വില്‍ക്കുന്നത് പിടിക്കപ്പെട്ടപ്പോഴല്ലെ പാവപ്പെട്ടവന്റെ അരി പോകുന്ന വഴി മനസ്സിലായത്. അതായത് റേഷന്‍ കടകളില്‍ ഒരു ചാക്ക് അരി വിതരണം ചെയ്യുന്നത് അന്‍മ്പതു രൂപയ്ക്കാണെങ്കില്‍ ചാക്ക് മാറ്റി ആര്‍കെആര്‍ കമ്പനിയുടെതാക്കി വില്‍ക്കുമ്പോള്‍ ഒരു ചാക്ക് അരിക്ക് വില 1750. 1700 രൂപ ഒരു ചാക്കില്‍ നിന്നു മാത്രം ലാഭം.
ജനങ്ങളെയും സര്‍ക്കാറിനെയും പറ്റിച്ച് മറിച്ചു വില്‍ക്കാന്‍ തയ്യാറാക്കിയ ഇത്തരത്തിലുള്ള ഇരുന്നൂറോളം ചാക്ക് അരിയാണ് പൊലീസ് പിടിച്ചെടുത്തത്. പതിനഞ്ച് റേഷന്‍ കടകളുടെ ലഡ്ജര്‍ ബുക്കുകളും പരിശോധനയില്‍ പിടിച്ചെടുത്തു. തിരുമുടിക്കുന്ന് സുഗന്ധി ജംഗ്ഷനു സമീപം വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന രഹസ്യ ഗോഡൗണില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് അരിച്ചാക്കുകള്‍ പിടിച്ചെടുത്തത്.
എഫ് സി ഐ യുടെ മുദ്രയുള്ളചാക്കില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ആര്‍ കെ ആര്‍ മില്ലിന്റെ പേരിലുള്ള ചാക്കിലേക്ക് മാറ്റിയാണ് അരി വില്‍ക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവിടേക്ക് റേഷന്‍ അരിയെത്തുന്നത് റേഷന്‍ മൊത്ത വിതരണ കേന്ദ്രങ്ങളില്‍ നിന്നാണെന്നാണ് സൂചന. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായും വിവരം ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications