റെയില്‍ വേ അഴിമതി;രഹസ്യങ്ങള്‍ ചുരുളഴിയുന്നു

ഇയാളെക്കൂടാതെ മറ്റ് മൂന്ന് പേരെക്കൂടി സി ബി ഐ അറസ്റ്റ് ചെയ്തു.3 മെയ് 2013 നാണ് ഇദ്ദേഹത്തെ സി ബി ഐ അറസ്റ്റ് ചെയ്തത്. റെയില്‍ വേയില്‍ അടുത്തിടെ ഉണ്ടായ ഒഴിവുകളും പ്രൊമോഷനുകളുമാണ് വിജയ് സിംഗഌയ്ക്ക് കൈക്കൂലി വാങ്ങാനുളള വഴി തുറന്ന് കൊടുത്തത്.
പശ്ചിമ മേഖലാ റെയില്‍വേ ജനറല്‍ മാനേജര്‍ ആയിരുന്ന മഹേഷ് കുമാറിനെ മെയ് രണ്ടിനാണ് റെയില്‍ വേ ബോര്‍ഡ് അംഗമാക്കി മാറ്റിക്കൊണ്ടുളള ഉത്തരവിറങ്ങുന്നത്. റെയില്‍ വേയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നതിനായി മഹേഷ് , വിജയ് സിംഗഌയ്ക്ക് 90 ലക്ഷം രൂപ കൈക്കൂലി നല്‍കുകയായിരുന്നു.
മഹേഷിന്റെ പദവിയില്‍ വന്ന ഒഴിവ് നികത്താനായി കഴിഞ്ഞമാസം അവസാനം സുബോദ് ജയിനെ നിയമിക്കുകയായിരുന്നു.
2013 ഏപ്രിലിലില്‍ ഒഴിവ് വന്ന പദവികളിലേക്ക്ും മെയ് മാസത്തില്‍ ഒഴിവ് വരുന്ന പദവികളിലേക്കുമായാണ് തിരക്കിട്ടുളള നിയമനങ്ങള്‍ നടത്തിയത്. ഇത്തരത്തിലുളള സ്ഥാനക്കയറ്റങ്ങളിലൂടെ പവന്‍കുമാര്‍ ബന്‍സലിന്റെ മരുമകന്‍ കൈക്കൂലിയായി വാങ്ങിയതാവട്ടെ ലക്ഷക്കണക്കിന് രൂപയും.












Click it and Unblock the Notifications