കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിവില്‍ സര്‍വീസില്‍ മലയാളി തിളക്കം

  • By Aswathi
Google Oneindia Malayalam News

Haritha V Kumar
തിരുവനന്തപുരം: ഇരുപത് വര്‍ഷത്തിനു ശേഷം വീണ്ടും കേരളത്തിലത് സംഭവിച്ചു. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്കുള്‍പ്പടെ ആദ്യ അഞ്ചു റാങ്കുകളില്‍ മൂന്നു റാങ്കും മലയാളികള്‍ക്ക്. തിരുവനന്തപുരം തൈക്കാട് വിജയകുമാറിന്റെയും ചിത്രയുടെയും മകള്‍ ഹരിത വി.കുമാറിനാണ് ഒന്നാം റാങ്ക്.

എസ്് എസ് എല്‍ സി പരീക്ഷയില്‍ ഏഴാം റാങ്ക് നേടയ ഹരിത ഇലക്‌ട്രോക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്ങില്‍ ബിരുദധാരിയാണ്. നാലാം തവണ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതുന്ന ഹരിത നേരത്തെ എഴുതിയ സിവില്‍ സര്‍വീസ് പരീക്ഷകളിലും മികച്ച റാങ്കുകള്‍ നേടിയിരുന്നു. മലയാളം പ്രധാന വിഷയമായെടുത്താണ് ഹരിത വിജയം നേടിയത്.

നെയ്യാറ്റിന്‍കര സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകരോട് അങ്ങേയറ്റം കടപ്പാടുണ്ടെന്നും തന്റെ വിജയം കേരളത്തിന് സമര്‍പ്പിക്കുന്നെന്നും ഒന്നാം റാങ്ക് ജേതാവ് ഹരിത പറഞ്ഞു. അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമുള്ള നന്ദി പറയാനും ഹരിത മറന്നില്ല. പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടു പോവുക എന്നതാണ് വിജയം നേടാനുള്ള വഴിയെന്നും ഹരിത വി.കുമാര്‍ പറഞ്ഞു.

രണ്ടാം റാങ്ക് കൊച്ചി സ്വദേശിയായ വി ശ്രീറാമിനും നാലാം റാങ്ക് എര്‍ണാകുളം അഞ്ചല്‍പ്പെട്ടി സ്വദേശി ആല്‍ബി ജോണ്‍ വര്‍ഗീസിനുമാണ്. ഒന്നാം റാങ്ക് പ്രതീക്ഷിച്ചതായി ആല്‍ബി പറഞ്ഞു.

English summary
Kerala’s Haritha V Kumar has secured the first position in UPSC civil services Examination 2012, for which the merit list was announced on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X