ടി പി വധം; സമവായത്തില്‍ എത്താനാകാതെ സിപിഎം

അന്വേഷണ റിപ്പോര്‍ട്ട് വേണമെങ്കില്‍ പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ടിനോട് ചോദിക്കണമെന്നായിരുന്നു പോളിറ്റ് ബ്യൂറോ അംഗമായ സീതാറാം യെച്ചൂരിയുടെ അഭിപ്രായം. വി എസിന്റെ പ്രസ്താവനയെക്കുറിച്ച് പറയാന്‍ യെച്ചൂരി ഒട്ട് തയ്യാറായതുമില്ല. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രകാശ് കാരാട്ടിനോട് അത് സംബന്ധിച്ച് ചോദിച്ചപ്പോഴാകട്ടെ അദ്ദേഹം ഉത്തരം പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു.
ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രഖ്യാപിച്ച അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മറുപടിയായാണ് വി എസ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തുവന്നത്.
അതേസമയം ടി പി വധത്തിലെ ഗൂഢാലോചനക്കേസ് സി ബി ഐയ്ക്ക് വിടാനുള്ള നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. സാക്ഷികളെ കൂറുമാറ്റിയതുകൊണ്ടുമാത്രം കേസില്‍ നിന്നും രക്ഷപ്പെടാന്‍ സി പി എമ്മിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications