Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത പോളിംഗോടെ വോട്ടെടുപ്പിന് തുടക്കം

bjpflag
ബാംഗ്ലൂര്‍: കര്‍ണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി. വിപുലമായ സുരക്ഷാ സംവിധാനങ്ങളോടെ നടക്കുന്ന നിയമസഭ വോട്ടെടുപ്പില്‍ രാവിലെ മുതല്‍ കനത്ത പോളിംഗാണ് നടക്കുന്നത്. പതിഞ്ഞ തുടക്കമായിരുന്നുവെങ്കിലും 10 മണിയോടെ 10 ശതമാനം പോളിംഗ് രേഖപ്പെടുത്തിക്കഴിഞ്ഞു. 64.5 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം. 1800 സ്വതന്ത്രരും 170 വനിതകളും ഉള്‍പ്പടെ 2948 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്.

മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ ഹൂബ്ലിയിലും കെ എസ് ഈശ്വരപ്പ ഷിമോഗയിലും ആര്‍ അശോക് പത്മനാഭനഗറിലും ബി ജെ പിക്ക് വേണ്ടി മത്സരരംഗത്തെ പ്രമുഖരായുണ്ട്. കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ഡോ. ജി പരമേശ്വര്‍ തുംകൂരിലെ കൊരട്ടിഗരെയിലാണ് മത്സരിക്കുന്നത്. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ മൈസൂരിലെ വരുണയില്‍ ജനവിധി തേടുന്നു. ജനതാദളിലെ എച്ച് ഡി രേവണ്ണ ഹാസനിലെ ഹൊളേ നരസിപ്പുരയിലും എച്ച് ഡി കുമാരസ്വാമി രാംനഗരത്തിലും മത്സരിക്കുന്നു.

മുന്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ രാവിലെ വോട്ടുചെയ്തു. കെ ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് വോട്ടുചെയ്ത ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 52034 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പ് മുഴുവനായും വീഡിയോയില്‍ ചിത്രീകരിക്കാനുള്ള ക്രമീകരണങ്ങളുണ്ട്. പോലീസ് സേനയ്‌ക്കൊപ്പം കേന്ദ്രസേനയുടെ കൂടി സഹായത്തോടെയാണ് സുരക്ഷാ ക്രമീകരണങ്ങള്‍. ഉത്തരകര്‍ണാടകത്തിലും തീരദേശ ജില്ലകളിലും വൈകുന്നേരം ആറുമണിവരെ വോട്ടുചെയ്യാം.

224 അംഗ സഭയിലെ 223 മണ്ഡലങ്ങളിലാണ് ഞായറാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ബി ജെ പി സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് മൈസൂര്‍ ചെന്നെപട്ടണത്തിലെ തിരഞ്ഞെടുപ്പ് മെയ് 28 ലേക്ക് മാറ്റിയിട്ടുണ്ട്. 43614195 വോട്ടര്‍മാര്‍ വോട്ടെടുപ്പില്‍ പങ്കാളികളാകുമെന്നാണ് കരുതപ്പെടുന്നത്. ബി ജെ പി സര്‍ക്കാരിന്റെ വീഴ്ചകളെ വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ ദക്ഷിണേന്ത്യയിലെ ആദ്യത്തെ സര്‍ക്കാരിനെ നില്‍നിര്‍ത്തുകയാണ് ബി ജെ പിയുടെ ലക്ഷ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+