മത്സ്യം തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു

മാലിക്ക് സ്ഥിരമായി മീന്‍ പിടിക്കുന്ന ഒരാളായിരുന്നു. ശനിയാഴ്ച രാവിലെ തന്നെ ഇയാള്‍ മീന്‍പിടിക്കുന്നതിനായി നയന്‍ജൂലിയിലെത്തി.
കുളത്തിന്റെ ആഴത്തിലേക്ക് മുങ്ങി മീന്‍പിടിക്കുകയായിരുന്നു ഇയാള്‍. കുളത്തില്‍ നിറയെ കോയ് എന്നു പേരുളള മത്സ്യങ്ങളായിരുന്നു. മാലിക്കിന്റെ കൂടെ ഉണ്ടായിരുന്ന മറ്റ് ആളുകള്‍ അവര്‍ പിടിച്ച മീനിനെ പാത്രങ്ങളിലേക്ക് മാറ്റിവച്ചശേഷം വീണ്ടും മറ്റു മീനുകളെ പിടിക്കുകയായിരുന്നു.
എന്നാല്‍ മാലിക്ക് തനിക്ക് കിട്ടിയ മത്സ്യത്തെ വായില്‍ വച്ച് കൊണ്ട് മറ്റൊരു മീനിനെ പിടിക്കാന്‍ ശ്രമിച്ചു. അതിനിടിയില് വായിലുണ്ടായിരുന്ന മീന്‍ തൊണ്ടയില്‍ കുടുങ്ങി.
തുടര്‍ന്ന് ഇയാള്‍ക്ക് ശ്വാസംതടസ്സം അനുഭവപ്പെട്ടു.ആശുപത്രിയില്‍ എത്തിച്ചെങ്കിലും മത്സ്യത്തെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ശ്വാസം കിട്ടാതെ മാല്ലിക്ക് മരിക്കുകയായിരുന്നു












Click it and Unblock the Notifications