Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ച് പേരെ കൊന്ന മന്ത്രവാദിക്ക് മരണം വരെ തടവ്

crime
യമുനനഗര്‍: ഛത്തീസ്ഗഡിലെ യമുന നഗറില്‍ മന്ത്രവാദം നടത്തി ഒരു കുടുബത്തിലെ അഞ്ച്‌പേരെ കൊന്ന മന്ത്രവാദിക്കും കൂട്ട് പ്രതികള്‍ക്കും കോടതി മരണം വരെ തടവ് ശിക്ഷ വിധിച്ചു. ഇയാള്‍ കൊലപ്പെടുത്തിയവരില്‍ ഗര്‍ഭിണിയായ സ്ത്രീയും ഉള്‍പ്പെടുന്നു.

കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയതിന് പത്ത് വര്‍ത്തെ തടവും കൊലപാതകത്തിന് 10 വര്‍ഷത്തെ തടവും ഇത് കൂടാതെ 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്.

പങ്കജ് ജോഗി , മുകേഷ് എന്നിവരും മന്ത്രവാദിയും ചേര്‍ന്നാണ് 2011 ന് മന്ത്രവാദം നടത്തി ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊന്നത്. യമുനാനഗറിലെ ജമ്മു കോളനിയിലുളള സത്പാല്‍(54), ഭാര്യ ബീന (50), മൂത്ത മകന്‍ മുകേഷ് (30) ഭാര്യ സുമന്‍ (27) ഇളയമകന്‍ റിങ്കു എന്നിവരെയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്.

ഇതില്‍ സുമന്‍ കൊല്ലപ്പെടുമ്പോള്‍ അഞ്ച് മാസം ഗര്‍ഭിണി ആയിരുന്നു.മന്ത്രവാദത്തിനെന്ന വ്യാജേന വീട്ടലെത്തിയ പ്രതികള്‍ വീട്ടുകാര്‍ക്ക് മധുര പലഹാരത്തില്‍ വിഷം ചേര്‍ത്ത് നല്‍കി.

കൊലയാളികള്‍ക്ക് വീടുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ഇവര്‍ കുടുംബത്തിലെ നിത്യസന്ദര്‍ശകരായിരുന്നു. കുടുബത്തിന്റെ പക്കലുളള സ്വര്‍ണവും , ഇന്‍ഷുറന്‍സ് തുകയായി ലഭിച്ച 4 ലക്ഷം രൂപയും തട്ടിയെടുക്കുന്നതിനാണ് പ്രതികള്‍ കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+