Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാം യുപിഎ സംഭവിക്കില്ലെന്ന് ദീദി

mamata
കൊല്‍ക്കത്ത: യു പി എ സര്‍ക്കാരിനെ പുറത്താക്കാന്‍ വേണ്ടി പ്രദേശിക കക്ഷികള്‍ ഒരുമിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുടെ ആഹ്വാനം. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം യു പി എ അധികാരത്തില്‍ ഉണ്ടാകില്ല. ചിട്ടി തട്ടിപ്പ് കേസില്‍ സി ബി ഐ അന്വേഷണമുണ്ടായേക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് മമതാ ബാനര്‍ജി കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയത് എന്നതാണ് കൗതുകം.

പാര്‍ട്ടി റാലിയില്‍ സംസാരിക്കവേയാണ് മമതാ ബാനര്‍ജി യു പി എ സര്‍ക്കാരിനെതിനെ രൂക്ഷമായ വിമര്‍ശനങ്ങളും ആഹ്വാനങ്ങളുമായി രംഗത്ത് വന്നത്. ദില്ലിയിലെ അധികാര കസേരയില്‍ മാറ്റമുണ്ടാകണം. ബംഗാള്‍ സര്‍ക്കാരിനെതിരെ സി പി എമ്മുമായി ചേര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഗൂഡാലോചന നടത്തുകയാണ് എന്നും അവര്‍ ആരോപിച്ചു.

കേന്ദ്രത്തില്‍ സ്ഥിരതയുള്ള സര്‍ക്കാരുണ്ടെങ്കിലേ ജനക്ഷേമ പദ്ധതികള്‍ നടക്കൂ. ഇതിനുവേണ്ടി പ്രാദേശിക കക്ഷികള്‍ യോജിക്കുക എന്നതുമാത്രമാണ് ഏകമാര്‍ഗ്ഗം. എതിര്‍ക്കുന്നവരെ സി ബി ഐ എന്ന ഉമ്മാക്കി കാട്ടി ഭയപ്പെടുത്തലാണ് സര്‍ക്കാരിന്റെ നയം. എന്നാല്‍ സി ബി ഐ അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്നും ദീദീ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+