സമരങ്ങള്‍ ദുര്‍ബലം; എല്‍ഡിഎഫ് യോഗം

സി പി ഐയും ആര്‍ എസ് പിയുമാണ് മുന്നണിയോഗത്തില്‍ ഇത്തരത്തില്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. സമരങ്ങള്‍ ദുര്‍ബലമാകുന്നതായി വിമര്‍ശനം ഉയര്‍ന്നെങ്കിലും സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാനാണ് മുന്നണി തീരുമാനം.
പ്രക്ഷോഭങ്ങളുടെ ഭാഗമായി മെയ് 27 ന് സെക്രട്ടേറിയറ്റിലേക്കും കളക്ടറേറ്റിലേക്കും മാര്‍ച്ച് നടത്താന്‍ എല്‍ ഡി എഫ് യോഗം തീരുമാനിച്ചു. കുടിവെള്ള പ്രശ്‌നം, കറണ്ട് ചാര്‍ജ്ജ് വര്‍ദ്ധനവ് മുതലായ ജനകീയ പ്രശ്‌നങ്ങള്‍ ഉന്നയിച്ചായിരിക്കും സര്‍ക്കാരിനെതിരെ ഇടതുമുന്നണി പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുക.
ഉമ്മന്‍ ചാണ്ടി നയിക്കുന്ന യു ഡി എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം വഞ്ചനാദിനമായി ആചരിക്കാനും എല്‍ ഡി എഫ് യോഗത്തില്‍ തീരുമാനമായി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് എല്‍ ഡി എഫ് പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഏ കെ ജി സെന്ററിലായിരുന്നു മുന്നണി യോഗം.












Click it and Unblock the Notifications