കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്‍ക്കരി അഴിമതി: പുതിയ സത്യവാങ്മൂലം സമര്‍ച്ചു

  • By Lakshmi
Google Oneindia Malayalam News

Supreme Court
ദില്ലി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സിബിഐ തിങ്കളാഴ്ച സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. നിയമമന്ത്രി അശ്വിനി കുമാര്‍ ഇടപെട്ട് റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തിയതായി 9 പേജുള്ള സത്യവാങ്മൂലത്തില്‍ സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ കേന്ദ്രസര്‍ക്കാര്‍ ഏതെല്ലാം തരത്തില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നകാര്യവും സിബിഐ വിശദീകരിച്ചിട്ടുണ്ട്.

നിമയമന്ത്രി, പ്രധാനമന്ത്രിയുടെ ഓഫീസ്, അറ്റോര്‍ണി ജനറല്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം 18, 19 ഖണ്ഡികകളിലാണ് മാറ്റങ്ങള്‍ വരുത്തിയതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും നിയമമന്ത്രിയുടെയും നിര്‍ദ്ദേശപ്രകാരം ചില വാചകങ്ങള്‍ കളഞ്ഞിട്ടുണ്ടെന്നും സിബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി സര്‍ക്കാറിനയും സിബിഐയെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജസ്റ്റിസ് ആര്‍ എം ലോധയുടെ നേതൃത്വത്തിലുള്ള ബഞ്ച് അന്ന് സിബിഐ ഡയറക്ടറോട് സത്യസന്ധമായ സത്യവാങ്മൂലം സമര്‍പ്പിയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കോടതി വിശദീകരണമാവശ്യപ്പെട്ട വിവിധ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരമാണ് സത്യവാങ്മൂലത്തില്‍ ഉള്ളത്.

നിയമമന്ത്രി മാറ്റം വരുത്തിയിട്ടുണ്ടെന്നകാര്യത്തില്‍ കോടതിയുടെ നിലപാട് നിര്‍ണായകമായിരിക്കും. മാറ്റം ചെറുതാണെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ നേരത്തേ പറഞ്ഞിട്ടുണ്ടെങ്കിലും കോടതി ഇക്കാര്യത്തില്‍ എന്ത് നിലപാടാണ് കൈക്കൊള്ളുകയെന്ന് കണ്ടുതന്നെ അറിയണം.

English summary
The CBI director Ranjit Sinha on Monday filed a 9-page affidavit in the Supreme Court on the coal scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X