കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഡാക്കില്‍ നിന്നും ചൈനീസ് സേന പിന്മാറി

Google Oneindia Malayalam News

ദില്ലി: ലഡാക്കിലെ ദൗലത്ത് ബേഗ് ഓള്‍ഡി സെക്ടറില്‍ നിന്നും ഇന്ത്യയും ചൈനയും പിന്മാറിയതോടെ ഇരുരാജ്യങ്ങളും തമ്മില്‍ ആഴ്ചകളായി തുടരുന്ന അതിര്‍ത്തി പ്രശ്‌നത്തിന് പരിഹാരമായി. ചില വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഐബിഎന്‍ ലൈവാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഞായറാഴ്ച രാത്രി 7.30ഓടെയാണ് പിന്മാറ്റം പൂര്‍ത്തിയായത്.

ഡിബിഒ ഏരിയയില്‍ ഏപ്രില്‍ 15നാണ് ചൈനീസ് ടെന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ അധികാരമേഖലയില്‍ ടെന്റ് കെട്ടിയ ചൈനീസ് സൈന്യം പിന്മാറാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ടെന്റുകളുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. ചൈനീസ് ക്യാംപുകള്‍ക്ക് 300 മീറ്റര്‍ അടുത്തായി ഇന്ത്യന്‍ സേനയും പോസ്റ്റ് കെട്ടി. നാലുതവണ ഫഌഗ് മീറ്റ് നടത്തിയിട്ടും പ്രശ്‌നത്തിന് പരിഹാരമായില്ല.

Ladakh Banner

ഇതോടെ പ്രശ്‌നം നയതന്ത്രമായി തന്നെ പരിഹരിക്കപ്പെടേണ്ടി വരുമെന്ന അവസ്ഥയിലെത്തി. ഉന്നത ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു സേനയും പിന്‍വാങ്ങിയത്. എന്നാല്‍ ഏപ്രില്‍ 15ന് കൈക്കലാക്കിയ പ്രദേശത്തു നിന്നും ചൈന പരിപൂര്‍ണമായും പിന്‍വാങ്ങുമോ അല്ലെങ്കില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ മുന്‍ സ്ഥിതി പുനസ്ഥാപിക്കുമോ തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോഴും അവ്യക്തതയുണ്ട്.

യുപിഎ സര്‍ക്കാറിന്റെ അഴകൊഴമ്പന്‍ വിദേശനയമാണ് ചൈനയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നത്. പാകിസ്താനുമായുള്ള തര്‍ക്കങ്ങള്‍ അന്താരാഷ്ട്രവത്കരിയ്ക്കാന്‍ ഇന്ത്യ ഇഷ്ടപ്പെടുന്നില്ലെങ്കിലും ചൈനയുടെ കാര്യം അതല്ല. ചൈന ഇന്ത്യയുടെ അതിര്‍ത്തി കടന്നു കയറിയ കാര്യം അന്താരാഷ്ട്രശ്രദ്ധയില്‍ കൊണ്ടു വരാന്‍ പോലും ഇന്ത്യയ്ക്ക് സാധിച്ചില്ല.

English summary
Both Chinese and Indian armies have withdrawn simultaneously from face off point at Daulat Beg Oldi sector in Ladakh on Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X