കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിരഞ്ജീവിയുടെമകന്റെ അംഗരക്ഷകര്‍ എന്‍ജിനീയറെഇടിച്ചു

  • By Lakshmi
Google Oneindia Malayalam News

Ram Charan Teja
ഹൈദരാബാദ്: കേന്ദ്രമന്ത്രിയും നടനുമായി ചിരഞ്ജീവിയുടെ മകന്‍ നടന്‍ രാം ചരണ്‍ തേജയുടെ അംഗരക്ഷകര്‍ എന്‍ജിനീയറെ നടുറോഡിലിട്ട് മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്. തന്റെ കാറിന് കടന്നുപോകാന്‍ സ്ഥലം നല്‍കിയില്ലെന്ന കാരണം പറഞ്ഞാണേ്രത രാം ചരണും കൂട്ടരും ചേര്‍ന്ന് ഒരു സോഫ്റ്റ് വേര്‍ എന്‍ജിനീയറെ മര്‍ദ്ദിച്ചത്.

ബഞ്ചാരഹില്‍സിലെ ജിവികെ മാളിന് മുന്നില്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്. ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാറില്‍ സഞ്ചരിച്ചരിയ്ക്കുകയായിരുന്ന രാംചരണിന് മുന്നില്‍ പോവുകയായിരുന്ന ഒരു ആള്‍ട്ടോ കാര്‍ സൈഡ് നല്‍കിയില്ലത്രേ. പലതവണ ഹോണ്‍ മുഴക്കിയിട്ടും രാംചരണിന് കടന്നുപോകാന്‍ ആള്‍ട്ടോക്കാരന്‍ സ്ഥലം നല്‍കിയില്ല. ഓവര്‍ടേക്ക് ചെയ്യാന്‍ അനുവദിക്കാത്തതില്‍ കുപിതനായ രാംചരണ്‍ അല്‍പം ഇടം ലഭിച്ചപ്പോള്‍ ആള്‍ട്ടോയുടെ മുന്നില്‍ കയറി തന്റെ കാര്‍ നിര്‍ത്തി വഴിമുടക്കി.

പിന്നീടാണ് കാറില്‍ രാംചരണാണെന്ന് ആള്‍ട്ടോയില്‍ സഞ്ചരിച്ചിരുന്നയാള്‍ക്ക് മനസിലായത്. തങ്ങള്‍ മനപ്പൂര്‍വ്വമല്ല സൈഡ് തരാതിരുന്നതെന്ന് എന്‍ജിനീയര്‍ പറഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ താരം തയ്യാറായില്ല. ഉടന്‍തന്നെ രാംചരണ്‍ അംഗരക്ഷകരെ വിളിച്ചുവരുത്തുകയും അവര്‍ എന്‍ജിനീയറെ ഇടിച്ചുവീഴ്ത്തുകയുമായിരുന്നുവത്രേ. സംഭവത്തില്‍ ഇതേവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

English summary
Actor and Union minister Chiranjeevi's son Ram Charan Teja was embroiled in a roadside brawl on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X