കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുത്തിയത് പിഎംഒ ഓഫീസിനെ കുറിച്ചുള്ള പരാമര്‍ശം

Google Oneindia Malayalam News

ദില്ലി: കല്‍ക്കരി കുംഭകോണക്കേതില്‍ സിബിഐ സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കുന്നു. രാജ്യത്തെ പരമോന്നത കോടതി ഉയര്‍ത്തിയ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് പ്രധാനമായും സത്യവാങ്മൂലത്തിലുള്ളത്. പുതിയ സത്യവാങ് മൂലം നിയമമന്ത്രി അശ്വനി കുമാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കാനാണ് സാധ്യതയെന്നറിയുന്നു.

കല്‍ക്കരിപ്പാടം വിതരണത്തിലെ അഴിമതിയെ കുറിച്ചുള്ള സിബിഐ അന്വേഷണ റിപ്പോര്‍ട്ട് നിയമമന്ത്രിയെ കാണിച്ചുവെന്ന നിലപാട് സിബിഐ പുതിയ സത്യവാങ് മൂലത്തില്‍ അടിവരയിട്ടു പറയും. നിയമമന്ത്രി ഇതില്‍ ചില തിരുത്തലുകള്‍ വരുത്തിയെന്ന കാര്യവും സിബിഐ വ്യക്തമാക്കും. കേസിന്റെ തുടക്കത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ആരെയും കാണിച്ചിട്ടില്ലെന്ന നിലപാടാണ് സിബിഐ സ്വീകരിച്ചിരുന്നത്.

Ashwani Kumar

പ്രധാനമന്ത്രിയുടെ ഓഫിസിനെതിരേയുള്ള ചില പരാമര്‍ശങ്ങളാണ് നിയമമന്ത്രിയും അഡ്വക്കറ്റ് ജനറലും ചേര്‍ന്ന് തിരുത്തിയെന്നാണ് സൂചന. വ്യാകരണതെറ്റും അക്ഷരത്തെറ്റും മാത്രമാണ് തിരുത്തിയതെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ വാദിച്ചത്. പുതിയ വെളിപ്പെടുത്തലുകള്‍ കൂടി പുറത്തുവന്നാല്‍ രാജിവെയ്ക്കാതെ മന്ത്രിയ്ക്ക് മറ്റു മാര്‍ഗ്ഗമില്ലാതാകും.

English summary
The Central Bureau of Investigation will disclose the full extent of the Law Minister's involvement in vetting the coal scam report its reply to the Supreme Court on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X