Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീധനം ലഭിക്കാത്തതിന് ഭാര്യയെ കൊന്നു

Murder
ദില്ലി: സ്ത്രീധനം ലഭിക്കാത്തതിന്റെ പേരില്‍ നാലുമാസം ഗര്‍ഭിണിയായ ഭാര്യയെ യുവാവ് കഴുത്ത് ഞെരിച്ച് കൊന്നു. 24 കാരിയായ പിങ്കി എന്ന യുവതിയെയാണ് ഭര്‍ത്താവ് വിക്കി (30) കൊലപ്പെടുത്തിയത്. സംഭവത്തെത്തുടര്‍ന്ന് 2013 മെയ് 5 ന് രാവിലെ യാണ് വിക്കി പൊലീസില്‍ കീഴടങ്ങുന്നത്.

സ്ത്രീധനത്തുക ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഇയാള്‍ ഭാര്യയെ കൊകൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ശനിയാഴ്ച രാത്രിയാണ് നജഫ്ഗര്ഗിലെ വീട്ടില്‍ വച്ച് പിങ്കി കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട പിങ്കിയെ ഭര്‍ത്താവ് സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിക്കി തൊഴില്‍ രഹിതനായ ചെറുപ്പക്കാരനാണ്. കൊല്ലപ്പെടുന്ന ദിവസവും വിക്കി ഭാര്യയെ അതി ക്രൂരമായി മര്‍ദ്ദിച്ചുൂ.

ഇതിനുശേഷം ഉറങ്ങാന്‍ പോയ പിങ്കിയെ ഇയാള്‍ കഴുത്ത് ഞെരിച്ച് കൊല്ലുകയായയാരിന്നു. ഇന്ത്യയുടെ ഭരണ സിരാ കേന്ദ്രമായ ദില്ലി സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൊണ്ട് കലുഷിതമായിട്ട് നാളുകളേറെയായിരിക്കുന്നു. എന്നാല്‍ ഓരോ ദിവസവും അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതല്ലാതെ കുറയുന്നതായി കാണാന്‍ സാധിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.ദില്ലിയിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+