കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിളിനെതിരെ തമിഴ്‌നാട് കോടതിയുടെ നോട്ടീസ്

  • By Aswathi
Google Oneindia Malayalam News

കോയമ്പത്തൂര്‍: ഗൂഗിള്‍ രതി സംബന്ധമായ വിഷയങ്ങളിലേക്ക് നയിക്കുന്നു എന്ന പരാതിക്കുമേല്‍ ഗൂഗിളിലെതിരെ കോടതി നോട്ടീസ് അയച്ചു. കോയമ്പത്തൂരിനെ കേന്ദ്രീകരിച്ച് എഞ്ചിനീയറായ അശോക് കുമാര്‍ നല്‍കിയ പരാതി സ്വീകരിച്ചാണ് ഗൂഗിളിനെതിരെ കോയമ്പത്തൂര്‍ ഫസ്റ്റ് അഡീഷണല്‍ മുന്‍സിഫ് കോടതി വക്കീല്‍ നോട്ടീസ് അയച്ചത്.

സാധാരണ വിഷയങ്ങള്‍ പരിശോധിക്കുമ്പോള്‍ പോലും ഗൂഗിളില്‍ രതി സംബന്ധമായ വീഡിയോകളും ചിത്രങ്ങളും വരുന്നുണ്ടെന്നും താന്‍ ഹോട്ട് എന്ന് ടൈപ്പ് ചെയ്തപ്പോഴാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ വന്നതെന്നും അശോക് കുമാര്‍ പരാതിയില്‍ പറയുന്നു. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കുന്ന വീട്ടിലെ കുട്ടികള്‍ ഓരോ വിഷയം പരിശോധിക്കുമ്പോഴും ഗൂഗിള്‍ നല്‍കുന്ന ഫലങ്ങള്‍ ഇത്തരത്തില്‍ ആയിരിക്കില്ലെ എന്നതാണ് തന്നെ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചതെന്നും അശോക് പറഞ്ഞു.

Google Hot

കോയമ്പത്തൂരില്‍ അടുത്തിടെ പ്രവര്‍ത്തനമാരംഭിച്ച മുന്‍സിഫ് കോടതി ആദ്യമായി പരിഗണിച്ച കേസാണ് അശോകിന്റെത്. പരാതിയുടെ അടിസ്ഥാനത്തില്‍കേന്ദ്രത്തിനും യൂട്യൂബിനും കേന്ദ്രസര്‍ക്കാറിന്റെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനും കോടതി നോട്ടീസ് അയച്ചു.

വിവരാവകാശ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ എമര്‍ജന്‍സി ടീം കാര്യമായ പരിശോധനകള്‍ക്ക് മുതിരുന്നില്ല എന്ന് അശോകിന്റെ വക്കീല്‍ എം സുന്ദര കടേശ്വരന്‍ പറഞ്ഞു. രതി സംബന്ധമായ വിവരങ്ങള്‍ നല്‍കുന്നത് ചൈന പോലുള്ള രാജ്യങ്ങളില്‍ നിരോധിച്ചെന്നും അത്തരം നടപടി നമുക്കും സ്വീകരിക്കാവുന്നതാണെന്നു അശോക് കുമാര്‍ പറഞ്ഞു.

English summary
The first additional district munsif court of Coimbatore has issued notices to internet major Google Inc,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X